
ബെംഗളൂരു: സിംഗപ്പൂരിലേക്ക് കൊണ്ടുപോകാൻ വിസമ്മതിച്ച ഭര്‍ത്താവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് ഭാര്യ. 52കാരിയായ സ്ത്രീയാണ് 56-കാരായ ഭര്‍ത്താവിനെ കുത്തിയത്.
ഭാര്യ വീട് വൃത്തിയായി സൂക്ഷിക്കില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യ വനിതയെ സിംഗപ്പൂര്‍ പൗരനായ ബദ്രി (യതാര്‍ത്ഥ പേരുകളല്ല) കൊണ്ടുപോകില്ലെന്ന് പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടിൽ പറയുന്നു. ഇത് കേട്ട് ദേഷ്യം വന്ന ഭാര്യ അടുക്കളയിലുള്ള കത്തിയെടുത്ത് ബദ്രിയെ കുത്തുകയായിരുന്നു.
ബദ്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വനിതക്കെതിരെ ഐപിസി സെക്ഷൻ 324 പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത സ്ത്രീയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു.
തന്നെ ഉപേക്ഷിച്ച് ഭർത്താവ് മകനെ കൂട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞതിൽ മനംനൊന്താണ് ബദ്രിയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശിയായ ബദ്രി കഴിഞ്ഞ 25 വർഷമായി സിംഗപ്പൂരിലെ ഒരു എംഎൻസിയിൽ ജോലി ചെയ്യുകയാണ്.
സിംഗപ്പൂരിൽ താമസിച്ചുവരുന്നതിനിടയിൽ 2002-ലാണ് ബംഗളുരുവിൽ നിന്നുള്ള വനിതയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് 20 വയസുള്ള ഒരു മകനുമുണ്ട്.
കുട്ടിക്കാലം മുതൽ വനിതയും നവീനും ബെംഗളൂരുവിലാണ് താമസം. അമ്മയും മകനും ഇടക്കിടെ സിംഗപ്പൂർ സന്ദർശിക്കും.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ബദ്രിയും വർഷത്തിൽ രണ്ടോ മൂന്നോ തവണ ബംഗളൂരുവിലെത്താറുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ബദ്രി വനിതയെയും മകനേയും കൂട്ടി സിംഗപ്പൂരിലേക്ക് പോയി. കുടുംബം അവിടെ തന്നോടൊപ്പം കഴിയണമെന്നും, നവീൻ അവിടെ പഠനം തുടരണമെന്നും ഉദ്ദേശിച്ചായിരുന്നു ബദ്രി ഇരുവരെയും കൊണ്ടുപോയത്.
എന്നാൽ, ഭാര്യ വീട്ടുജോലികൾ കൃത്യമായി ചെയ്യുന്നില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും ബദ്രി ആരോപിച്ചു. ഇത്, ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നു. എ.ഐ ക്യാമറകൾ കണ്ണുതുറന്നിരുന്നിട്ടും വാഹനാപകടങ്ങള്‍ കുറയുന്നില്ല; വ്യക്തമാക്കി കോഴിക്കോട്ടെ കണക്കുകള്‍ ഇതിനിടെ ജനുവരി അഞ്ചിന് മൂവരും ബെംഗളൂരുവിലേക്ക് തിരിച്ചുവന്നു.
ജനുവരി 19-ന് മകനെ മാത്രം കൂട്ടി സിംഗപ്പൂരിലേക്ക് പോകുമെന്ന് വനിതയോട് പറഞ്ഞു. ഇത് കേട്ട് ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി.
ഉച്ചമയക്കത്തിലായിരുന്ന ബദ്രിയെ വനിത തലയിലും കയ്യിലും കുത്തി. പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മുഖത്ത് മുളകുവെള്ളം ഒഴിച്ചെന്നും ബദ്രിയുടെ പരാതിയിൽ പറയുന്നു.
മകനും ബദ്രിയും ചേര്‍ന്ന് വനിതയെ മുറിയിൽ പൂട്ടിയിട്ടാണ് രക്ഷപ്പെട്ടത്. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത വനിത, മകൻ വരുന്നതുവരെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു.
ഒടുവിൽ ബലം പ്രയോഗിച്ച് ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated Jan 9, 2024, 8:44 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]