
ജിദ്ദ-സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളികളുടെ പുതിയ റെസ്റ്റോറന്റുകള്‍ ആരംഭിക്കുമ്പോഴും കഴുത്തറപ്പന്‍ വിലയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. അരക്കപ്പ് ചായക്ക് രണ്ട് റിയാലും ഒരു നൂല് പൊറോട്ടക്ക് രണ്ട് റിയാലും വീറ്റ് പൊറോട്ടക്ക് രണ്ട് റിയാലും ജിദ്ദയില്‍ മലയാളി റസ്റ്റോറന്റുകളില്‍ ഈടാക്കുന്നുവെന്നാണ് പരാതി.
ബാച്ചിലര്‍ താമസ കേന്ദ്രങ്ങളില്‍ മെസുകളുണ്ടെങ്കിലും റെസ്റ്റോറന്റുകളെ ആശ്രയിക്കുന്ന പ്രവാസികള്‍ ധാരാളമാണ്. മറ്റു രാജ്യക്കാരുടെ റെസ്റ്റോറന്റുകളില്‍ ന്യായമായ വിലയാണ് ഈടാക്കുന്നതെന്നും മലയളികളാണ് അമിത വില ഈടാക്കുന്നതെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളോട് പ്രതികരിക്കുന്നവര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദയുടെ പലഭാഗങ്ങളിലുള്ള മലയാളികളുടെ റെസ്റ്റോറന്റുകളിലെ വില താരതമ്യം ചെയ്യുന്നുമുണ്ട്. 75 ഹലാലക്ക് കിട്ടുന്ന പൊറോട്ടക്കാണ് ചില റെസ്റ്റോറന്റുകളില്‍ രണ്ട് റിയാല്‍ ഈടാക്കുന്നത്. യെമനികളുടെ റെസ്റ്റോറന്റുകളില്‍ ഒരു റിയാലിന് ഒന്നാന്തരം ചായ ലഭിക്കുമെന്നും എത്ര കച്ചവടമുണ്ടായാലും മുതലാകുന്നില്ലെന്ന് മലയാളി റെസ്റ്റോറന്റ് ഉടമകള്‍ മാത്രമാണ് പരാതിപ്പെടുന്നതെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.
അല്പം മാത്രം കറി നല്കുന്നവരോട് വീണ്ടും കറി ചോദിച്ചാല്‍ അവര്‍ക്ക് സഹിക്കുന്നില്ലെന്നും എന്നാല്‍ യെമനികളുടെയോ പാകിസ്ഥാനികളുടെയോ റെസ്റ്റോറന്റുകളില്‍ മറിച്ചാണ് അനുഭവമെന്നും ഉദാഹരണ സഹിതം ആളുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ജിദ്ദയിലെ ചില റെസ്റ്റോറന്റുകള്‍ അറവുശാലകളായി മാറിയിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം തുടരുന്നവര്‍ പറയുന്നത്.