11:09 AM IST:
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യപ്രതി സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. ഇവിടെയാണ് ഇയാൾ മരപ്പണി ചെയ്ത് കഴിഞ്ഞിരുന്നത്. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയത് സവാദാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്.
10:18 AM IST:
യുപിയിലെ അമോറയിൽ ഒന്നിച്ചുറങ്ങാൻ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങൾ പിറ്റേന്ന് മരിച്ച നിലയിൽ. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികൾ മരിച്ചത്. മരിച്ച അഞ്ച് കുഞ്ഞുങ്ങളും ഒരു വീട്ടിലെ അംഗങ്ങളാണ്. മുതിർന്നവർ ഉൾപ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
9:12 AM IST:
എറണാകുളത്ത് നെടുമ്പാശ്ശേരി അത്താണിയിൽ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവതി മരിച്ചു. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. കാറിൽ സയനയുൾപ്പെടെ നാല് പേരുണ്ടായിരുന്നു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
9:11 AM IST:
ലപ്പുറം പൊന്നാനിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എതിരെ എസ്എഫ്ഐയുടെ പ്രതിഷേധ ബാനറുകൾ. പൊന്നാനി എരമംഗലത്ത് ആണ് എസ്എഫ്ഐ ബാനർ സ്ഥാപിച്ചത്. ‘മിസ്റ്റർ ചാൻസലർ യു ആർ നോട് വെൽക്കം ഹിയർ ‘എന്ന് എഴുതിയ ബാനർ ആണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് 11 മണിക്കാണ് ഗവർണർ പൊന്നാനിയിൽ എത്തുന്നത്.
9:11 AM IST:
മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം ആലോചിച്ച് തീരുമാനിക്കുമെന്ന് ഇന്ത്യ. ഇന്ത്യ സന്ദർശിക്കാൻ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു താത്പര്യം അറിയിച്ചിരുന്നു. തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനത്തിന് അനുമതി നൽകിയേക്കുമെന്നാണ് സൂചന.
7:39 AM IST:
നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് ഇവരുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പൊലീസ് വിശദീകരിക്കുന്നു.
7:38 AM IST:
ടിക്കറ്റ് എടുക്കുന്നതിനായി സ്റ്റേഷനിലെത്തി ക്യൂ നിൽക്കേണ്ട. 9188957488 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് അയച്ചാൽ മതി. ശേഷം QR TICKET എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക. പിന്നീട് BOOK TICKET ഓപ്ഷന് തിരഞ്ഞെടുത്ത ശേഷം യാത്ര ചെയ്യാനാരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍ ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തി പണമിടപാട് നടത്തിയാൽ ടിക്കറ്റ് ഫോണിലെത്തും. വാട്സാപ്പ് ക്യൂആര്‍ കോഡ് ടിക്കറ്റ് ഉപയോഗിച്ച് ഇന്ന് മുതല്‍ യാത്ര ചെയ്യാനാകും
6:50 AM IST:
സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പുതിയ മേജർ ആർച്ച് ബിഷപ്പാകും എന്നാണ് സൂചന. ഇന്നലെ സിനഡ് യോഗം വോട്ടെടുപ്പ് പൂർത്തിയാക്കിയിരുന്നു. വത്തിക്കാന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് പ്രഖ്യാപനം നടത്തുക.
6:49 AM IST:
ശതാഭിഷേകത്തിൻറെ നിറവിൽ ഡോ.കെ.ജെ.യേശുദാസ്. അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ 84 ആം ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല. ഇക്കുറി സൂര്യമേളയിൽ എത്തുമെന്ന സൂചന ഉണ്ടായിരുന്നെങ്കിലും വന്നിരുന്നില്ല. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്രയും കുറച്ചുനാളായി ഇല്ല.