ന്യൂദല്‍ഹി – ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സെന്‍ കുടുംബത്തില്‍ ആഹ്ലാദത്തിന്റെ ഇരട്ടി മധുരം. മുന്‍ ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡലുകാരനും ഓള് ഇംഗ്ലണ്ട് റണ്ണര്‍അപ്പുമായ ലക്ഷ്യ സെന്നിനൊപ്പം ചേട്ടന് ചിരാഗ് സെന്നും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. സെന്‍ കുടുംബത്തില്‍ ബാഡ്മിന്റണിനെ ആദ്യം പ്രണയിച്ച ചിരാഗ് ഈയിടെ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയിരുന്നു. ചിരാഗിനൊപ്പം പരിശീലനത്തിന് പോയാണ് ലക്ഷ്യ ബാഡ്മിന്റണില്‍ ആകൃഷ്ടനായത്. ഇവരുടെ പിതാവ് ഡി.കെ സെന്‍ അറിയപ്പെടുന്ന കോച്ചാണ്. ഉത്തര്‍പ്രദേശിലെ അല്‍മോറയിലാണ് സെന്‍ കുടുംബം.
മലേഷ്യയില്‍ ഫെബ്രുവരി 13 നാണ് ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ് തുടങ്ങുക. ലക്ഷ്യയും ചിരാഗും ഇപ്പോള്‍ ക്വാലാലംപൂരില്‍ മലേഷ്യന്‍ ഓപണില്‍ കളിക്കുകയാണ്. ലക്ഷ്യ ഇതുവരെ ദേശീയ ചാമ്പ്യനായിട്ടില്ല. രണ്ടു തവണ ഫൈനല്‍ തോറ്റു. കഴിഞ്ഞ മാസം ഗുവാഹതിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ചിരാഗ് ദേശീയ ചാമ്പ്യനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]