ന്യൂഡൽഹി – ലൈഫ് മിഷൻ കേസിൽ ആരോഗ്യകാരണങ്ങളാൽ ജാമ്യത്തിലിറങ്ങിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് കണ്ടെത്തൽ. നട്ടെല്ല് പൊടിയുന്ന രോഗമാണ് കണ്ടെത്തിയത്. പുതുച്ചേരി ജിപ്മെറിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതിന്റെ റിപോർട്ട് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
രോഗത്തെ തുടർന്ന് സുഷുമ്നാ നാഡിയിൽ മാറ്റങ്ങളുണ്ടാകുകയും കഴുത്തും നടുവും രോഗബാധിതമാവുകയും ചെയ്തതായാണ് റിപോർട്ട്. വേദന സംഹാരികളും ഫിസിയോ തെറപ്പിയും തുടരണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചതായും റിപോർട്ടിലുണ്ട്. ഈ റിപോർട്ട് അടുത്തയാഴ്ച സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും. റിപോർട്ടിന്റെ പശ്ചാത്തലത്തിൽ ജാമ്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നത് ഇ.ഡി കോടതിയിൽ നിലപാട് വ്യക്തമാക്കേണ്ടിവരും. റിപോർട്ട് പരിഗണിക്കുന്നതുവരെ ശിവശങ്കറിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി നൽകിയിരിക്കുകയാണിപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]