

ശമ്പളം വൈകുന്നതില്‍ പ്രതിഷേധം ; വിശുദ്ധിസേന പണിമുടക്ക് ആരംഭിച്ചതോടെ എരുമേലി നഗരം മാലിന്യത്തില്‍ മുങ്ങി
സ്വന്തം ലേഖകൻ
എരുമേലി: ശമ്പളം ലഭിക്കാൻ വൈകുന്നതില്‍ പ്രതിഷേധിച്ച് ശുചീകരണം നടത്തുന്ന വിശുദ്ധിസേന പണിമുടക്ക് ആരംഭിച്ചതോടെ എരുമേലി നഗരം മാലിന്യത്തില്‍ മുങ്ങി. 15 ടണ്ണിലധികം മാലിന്യമാണ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
രാവിലെയും വൈകിട്ടുമാണ് തീര്‍ത്ഥാടക മേഖലയില്‍ നിന്ന് 125 പേര് അടങ്ങുന്ന വിശുദ്ധിസേന മാലിന്യങ്ങള്‍ നീക്കിയിരുന്നത്. ദിവസവും 4 ടിപ്പര്‍ ലോറികള്‍ നിറച്ച് മാലിന്യങ്ങളാണ് പഞ്ചായത്തിന്റെ കവുങ്ങുംകുഴി മാലിന്യ പ്ലാന്റില്‍ എത്തിച്ച് സംസ്കരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പേട്ടതുള്ളുന്ന തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന പാണനിലകള്, ഭക്ഷണം കഴിച്ച പേപ്പര്‍ പാത്രങ്ങള്‍, പാള പാത്രങ്ങള്‍, ഇല പാത്രങ്ങള്‍, പേപ്പര്‍ ഗ്ലാസുകള്‍ തുടങ്ങിയവ പോയിന്റുകളില്‍ കുന്നുകൂടിയ നിലയിലാണ്. ഇന്നലെ വൈകിട്ട് ശക്തമായ മഴ കൂടി പെയ്തതോടെ മാലിന്യം റോഡിലും ഓടയിലേക്കും ഒഴുകിയെത്തിയിട്ടുണ്ട്.
ധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്നിലെ നടപ്പന്തലിലും കൊടിമരച്ചുവട്ടിലും പാണനിലകളും പേപ്പര്‍ കിരീടങ്ങളും നിറഞ്ഞു പരിസരമാകെ വ്യാപിച്ചു കിടക്കുകയാണ്. പല ഹോട്ടലുകളും ഭക്ഷണാവശിഷ്ടങ്ങള്‍ മാലിന്യ പോയിന്റുകളില്‍ തള്ളുന്നുണ്ട്. ഇതുമൂലം മാലിന്യ പോയിന്റുകളില്‍ ദുര്‍ഗന്ധം രൂക്ഷമാണ്.
വരുംദിവസങ്ങളില്‍ മാലിന്യനീക്കം നിലച്ചാല്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്. ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടിലെ ഇലകളും പേപ്പര്‍ കിരീടങ്ങളും കഴിഞ്ഞദിവസം ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ ജീവനക്കാരെ വച്ച് വാരി മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]