ദില്ലി: മുൻ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്.
ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ച് രാകേഷ് കിഷോർ പെട്ടെന്ന് തന്റെ ഷൂ ഊരി ബെഞ്ചിലേക്ക് എറിയുകയായിരുന്നു.
സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സംഭവത്തെ മറന്നുപോയ അധ്യായമെന്നാണ് പിന്നീട് ജസ്റ്റിസ് ഗവായ് പറഞ്ഞത്.
സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നത്. തുറന്ന കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവിച്ചതിൽ ഞാനും എന്റെ ബഹുമാനപ്പെട്ട സഹപ്രവർത്തകനും ഞെട്ടിപ്പോയി.
ഞങ്ങൾക്ക് അത് മറന്നുപോയ ഒരു അധ്യായമാണെന്നായിരുന്നു അഭിപ്രായ പ്രകടനം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

