പാലക്കാട്: സ്കൂള്‍ കായിക താരത്തിന് ക്രൂര മര്‍ദനം. പാലക്കാട് പിഎംജി സ്കൂളിലെ ദേശീയ കായിക താരം കൂടിയായ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചത്.
കല്ലേക്കാട് സ്വദേശി അബ്ദുള്‍ നിഹാലിനാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണത്തിൽ അബ്ദുള്‍ നിഹാലിന്റെ ഇടത് കൈക്ക് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റതോടെ റോളർ സ്കേറ്റിങ്ങ് ദേശീയ താരമായ അബ്ദുൾ നിഹാലിന്റെ കായിക പരിശീലനം ഒരു വർഷം മുടങ്ങും. ഈ വർഷത്തെ കായിക മേളയിൽ റിലേയിൽ സ്വർണ മെഡൽ നേടിയ ടീമംഗമാണ് നിഹാൽ.
റോളർ സ്കേറ്റിങ്ങിൽ കേരളത്തിന് വേണ്ടി രണ്ട് സ്വർണം നേടിയിട്ടുണ്ട്. വിഷയത്തിൽ ആറു വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെന്‍ഡ് ചെയ്തു.
മകനെ മര്‍ദിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് നിഹാലിന്റെ പിതാവ് നിസാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

