
ഇത് പുതുകാലമാണ്. സോഷ്യൽ മീഡിയ വളരെ അധികം സജീവമാണ്. അതിനെ പാടേ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതം സാധ്യമല്ല പലർക്കും. എന്നാൽ, ചിലപ്പോൾ ഒരല്പം കൂടി ശ്രദ്ധ പല കാര്യങ്ങളിലും നമുക്ക് വേണ്ടതുണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
പലപ്പോഴും റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ ആളുകൾ പരിസരം മറന്നു പോകാറുണ്ട്. അത് പലപ്പോഴും അവരെയോ മറ്റുള്ളവരെയോ ബാധിക്കുന്ന അപകടങ്ങൾക്കും കാരണമായിത്തീരാറുണ്ട്. അതിനാൽ തന്നെ പരിസരബോധത്തോടെ, ആരും അപകടത്തിൽ ചെന്നുചാടാതെ സ്വന്തം കാര്യം നോക്കുക എന്ന കാര്യം പ്രധാനമാണ്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ റീൽ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഒരു കൊച്ചുകുട്ടി റോഡിലേക്കിറങ്ങി ചെല്ലുന്നതാണ്.
വീഡിയോയിൽ കാണുന്നത് അമ്മയേയും കുട്ടികളേയുമാണ് എന്നാണ് പറയുന്നത്. ഒരു യുവതി ഒരു റോഡരികിൽ നിന്നും റീൽ ഷൂട്ട് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ആ സമയത്ത് ഒരു ചെറിയ കുട്ടി റോഡിലേക്ക് നടക്കുന്നതും കാണാം. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ആ നേരത്ത് മറ്റൊരു കുട്ടി യുവതിയെ പിടിച്ചുവലിക്കുന്നു. കുട്ടിയോടും അവൾ ക്യാമറയിലേക്ക് നോക്കാൻ പറയുന്നുണ്ട്. എന്നാൽ, കുട്ടി ചെറിയ കുഞ്ഞ് റോഡിലേക്കിറങ്ങി ചെല്ലുന്നത് യുവതിയെ കാണിച്ചു കൊടുക്കുന്നു.
मां फोन में रील बना रही थी छोटी बच्ची बस सड़क की ओर पहुंचने वाली ही थी इतने में ही एक और बेटा आता है और इशारा करते हुए कहता है कि मां उस तरफ छोटी बहन जा रही है।
सच में बच्चे कुदरत का वह उपहार है जो घटनाओं को डालने में अहम योगदान निभाते हैं। pic.twitter.com/tQ9hzDEJ0K
— Jitu Rajoriya (@jitu_rajoriya) December 8, 2024
ഉടനെ തന്നെ യുവതി ഓടിപ്പോയി ആ കുഞ്ഞിനെ ഓടിപ്പോയി എടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. റീലുകൾ ഷൂട്ട് ചെയ്യുന്നതിനിടയിൽ കുഞ്ഞുങ്ങളെ മറന്നു പോകരുത് എന്നാണ് ചിലർ കമന്റുകൾ നൽകിയത്. മറ്റ് ചിലർ, ശ്രദ്ധയില്ലാത്ത ഇത്തരം പ്രവൃത്തികൾ വലിയ അപകടത്തിലെത്തിച്ചേരും എന്നാണ് അഭിപ്രായപ്പെട്ടത്.
22 മില്ല്യൺ കാഴ്ച്ചക്കാർ, ബ്യൂട്ടി ടിപ്സുമായി യുവതി; പരീക്ഷിക്കാൻ നിൽക്കണ്ട, ലിപ് പ്ലംബറിന് പകരം പച്ചമുളക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]