
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് ഹണി റോസ്. മലയാളത്തിലാണ് തുടക്കം കുറച്ചതെങ്കിലും തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. കരിയറിൽ ഇരുപത് വർഷങ്ങൾ പൂർത്തിയാക്കിയ താരം ഉദ്ഘാടനങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇതിന്റെ പേരിൽ പലപ്പോഴും ട്രോളുകളിലും ഹണി റോസ് അകപ്പെടാറുണ്ട്. ഇതോടെ ഉദ്ഘാടന റാണി എന്ന പേരിലും താരം അറിയപ്പെട്ടു. ഇപ്പോഴിതാ തന്റെ ഉദ്ഘാടനങ്ങളെ പറ്റിയും നെഗറ്റീവ് കമന്റുകളെ കുറിച്ചും സംസാരിക്കുകയാണ് ഹണി.
അമ്മ സംഘടനയുടെ യുട്യൂബ് ചാനലിലൂടെയാണ് ഹണി റോസിന്റെ പ്രതികരണം. ഒരു മാസം എത്ര ഉദ്ഘാടനം ചെയ്യും എന്ന അവതാരകനായ ബാബു രാജിന്റെ ചോദ്യത്തിന്, “ഒത്തിരി ഒന്നുമില്ല. വളരെ കുറവേ ഉള്ളൂ. കേരളത്തിൽ എല്ലാ ഷോപ്പുകളുടെയും ഉദ്ഘാടനത്തിൽ അഭിനേതാക്കളെ വിളിക്കാറുണ്ട്. മരുന്ന് കട, പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനൊക്കെ വന്നിരുന്നു. പൂനെയിൽ ആയിരുന്നു പെട്രോൾ പമ്പിന്റേത് വന്നത്”, എന്നാണ് ഹണി റോസ് മറുപടി നൽകിയത്.
ഹോളിവുഡ് പടങ്ങൾക്ക് കടുത്ത എതിരാളി; കോടികൾ വാരി ചൈനയിൽ രാജവാഴ്ച തുടർന്ന് മഹാരാജ, കണക്കുകൾ
നെഗറ്റീവ് കമന്റുകളെ കുറിച്ചും ഹണി റോസ് സംസാരിച്ചു. “ഞാൻ കമന്റുകൾ നോക്കാറില്ല. നെഗറ്റീവ് കമന്റുകൾ കൊണ്ട് എനിക്കിതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ല. സ്വസ്ഥമായിട്ടും സമാധാനമായിട്ടുമെ പോയിട്ടുള്ളൂ. പറയുന്നവർ പറയട്ടെ. ഓരോ ആളുകളല്ലേ. അവരുടെ ചിന്തകളല്ലേ. അതിലൊന്നും നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് എടുക്കാൻ തുടങ്ങിയാൽ ഒരു മനസമാധാനവും ഉണ്ടാവില്ല. ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്റെ ഒന്നും ആവശ്യമില്ല”, എന്നാണ് ഹണി റോസ് പറഞ്ഞത്. അതേസമയം, റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം ജനുവരി 10ന് തിയറ്ററുകളിൽ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]