
സ്കൂൾ കാലഘട്ടം കഴിഞ്ഞ് ഏറെനാൾ കഴിയുമ്പോഴായിരിക്കും വീണ്ടും ഒരിക്കൽ കൂടി ആ സ്കൂളിൽ ഒന്നുകൂടി ചെല്ലണമെന്നും ഒരു വിദ്യാർത്ഥിയായിരിക്കണമെന്നും ഒക്കെ മോഹം തോന്നുന്നത്. എന്നാൽ, പറഞ്ഞിട്ടെന്ത് കാര്യം നടക്കില്ല അല്ലേ? എന്നാൽ, ജപ്പാനിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് ഇപ്പോൾ അങ്ങനെയൊരു അവസരമുണ്ട്.
17,000 രൂപ (30,000 യെൻ) അടച്ചുകഴിഞ്ഞാൽ, ജപ്പാനിലെ വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ ദിവസം വിദ്യാർത്ഥിയായി മാറുന്ന ഈ പദ്ധതിക്ക് കീഴിൽ പ്രാദേശത്തെ സ്കൂളിൽ ഒരു ദിവസം ചെലവഴിക്കാം. കാലിഗ്രാഫി, ഫിസിക്കൽ എജ്യുക്കേഷൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ഈ ‘വിദ്യാർത്ഥികൾ’ക്ക് അനുഭവിക്കാം. ഉൻഡോകയ്യ എന്ന കമ്പനിയാണ് ഈ പദ്ധതി ആരംഭിച്ചത്. കിഴക്കൻ ജപ്പാനിലെ ചിബ പ്രിഫെക്ചറിലുള്ള ഒരു സെക്കൻഡറി സ്കൂളാണ് ഇതിന് വേണ്ടി കമ്പനി തയ്യാറാക്കിയിരിക്കുന്നത്.
വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ്വാവുക എന്ന ലക്ഷ്യമുണ്ടെങ്കിലും ഇവിടെയെത്തുന്നവരെ ജപ്പാനിലെ വിദ്യാഭ്യാസമേഖലയിലെ സംസ്കാരവും രീതിയും പരിചയപ്പെടുത്തുക എന്നതിനും ഇത് പ്രാധാന്യം നൽകുന്നു. യൂണിഫോം മുതൽ ടീം സ്പിരിറ്റും വിവിധ ക്ലബ്ബുകളും ഒക്കെയായി ഏഷ്യൻ രാജ്യങ്ങളിലെ സ്കൂളുകളുടെ സംസ്കാരം വലിയ പ്രത്യേകതയുള്ളതാണ്. വിദേശത്ത് നിന്നെത്തുന്നവരെ അത് പരിചയപ്പെടുത്താനാണ് പദ്ധതി.
സ്കൂളിലെത്തുന്നവർ പരമ്പരാഗത വേഷമായ കിമോണയാണ് ധരിക്കേണ്ടത്. ഒപ്പം കറ്റാന (സാമുറായ്കൾ ഉപയോഗിച്ചിരുന്ന വാൾ) എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും ഇവിടെ പരിശീലിപ്പിക്കും. ഒപ്പം കുട്ടികളെ പഠിപ്പിക്കുന്ന പ്രായോഗികമായി വേണ്ടുന്ന അറിവുകളും നൽകും. ഉദാഹരണത്തിന്, എപ്പോഴും ജപ്പാനിൽ ഭൂകമ്പമുണ്ടാകാറുണ്ട്. ഭൂകമ്പമുണ്ടായാൽ എന്ത് ചെയ്യണമെന്നതിൽ പരിശീലനം നൽകും.
ഏത് പ്രായത്തിലുള്ളവർക്കും ഇവിടെ ഒരു ദിവസം വിദ്യാർത്ഥിയാവാം. എന്നാൽ, ഒരു ദിവസം 30 പേർക്ക് മാത്രമേ പ്രവേശനമുള്ളത്രെ.
ബൈക്ക് ടാക്സി, മാസം വരുമാനം 80,000 മുതൽ 85,000 വരെ, വൈറലായി യുവാവ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]