
ഭുവന്വേശ്വർ: സുഹൃത്തുക്കൾ ഒരുമിച്ചുള്ള മദ്യപാനത്തിനിടെ മാസങ്ങൾക്ക് മുൻപ് നടന്ന മർദ്ദനത്തിന്റെ രഹസ്യം പുറത്തായി. സുഹൃത്തിനെ കൊന്ന് യുവാവ്. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. ഗഞ്ചം ജില്ലയിലെ ബ്രാഹ്മണപാദർ സ്വദേശിയായ 22കാരൻ സ്വരാജ്യ നായകിനെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതേ ഗ്രാമവാസിയായ രുദ്രാമണി ഡാക്കുവ ആണ് കൊല്ലപ്പെട്ടത്. ഭുവനേശ്വറിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
ഡിസംബർ ആറിന് രുദ്രാമണി സ്വരാജ്യയുടെ വീട്ടിലെത്തി. വൈകുന്നേരമായപ്പോൾ ഇരുവരും വീട്ടിലിരുന്ന് ഒന്നിച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടയിലാണ് സ്വരാജ്യയ്ക്ക് അടുത്തിടെ അജ്ഞാതരായ ചിലരിൽ നിന്ന് മർദ്ദനമേറ്റ സംഭവത്തേക്കുറിച്ച് ഇരുവരും സംസാരിക്കുന്നത്. ആറ് മാസം മുൻപ് അജ്ഞാതരായ ചിലർ സ്വരാജ്യയെ ക്രൂരമായി മർദ്ദിച്ചിരുന്നു. എന്നാൽ മർദ്ദിച്ചവർ ആരാണെന്നോ മർദ്ദന കാരണം എന്താണെന്നോ സ്വരാജ്യ അറിഞ്ഞിരുന്നില്ല. ഇതിനേക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഉറ്റ സുഹൃത്ത് ചെയ്ത ചതി സ്വരാജ്യ അറിയുന്നത്.
രുദ്രാമണി ആറ് മാസം മുൻപ് കാമുകിയെ കാണാൻ ഗഞ്ചമിൽ എത്തിയിരുന്നു. എന്നാൽ കാമുകിയുടെ വീട്ടുകാർ യുവാവിനെ കയ്യോടെ പിടികൂടിയിരുന്നു. മർദ്ദനത്തിൽ നിന്ന് തടിയെടുക്കാൻ സുഹൃത്തിന്റെ കാമുകിയെ സുഹൃത്ത് നിർദ്ദേശിച്ചത് അനുസരിച്ച് കാണാനെത്തിയതാണെന്ന് രുദ്രാമണി കാമുകിയുടെ വീട്ടുകാരോട് പറഞ്ഞത്. സ്വയം രക്ഷിക്കാനുള്ള തന്ത്രപ്പാടിന് ഇടയിൽ രുദ്രാമണി യുവതിയുടെ കാമുകനെന്ന പേരിൽ കാണിച്ചത് ഉറ്റ സുഹൃത്തായ സ്വരാജ്യയുടെ ചിത്രമായിരുന്നു. സ്വരാജ്യയുടെ വിലാസമടക്കമുള്ള വിവരങ്ങൾ വാങ്ങിയ ശേഷമാണ് കാമുകിയുടെ വീട്ടുകാർ യുവാവിനെ കാര്യമായി കൈകാര്യം ചെയ്യാതെ വിട്ടയച്ചത്. രുദ്രാമണി ഇക്കാര്യം സ്വരാജ്യയോട് സൂചിപ്പിക്കുക പോലും ചെയ്തിരുന്നില്ല. ഇതിന് പിന്നാലെ രുദ്രാമണിയുടെ കാമുകിയുടെ വീട്ടുകാർ ഭുവനേശ്വറിലെത്തുകയും സ്വരാജ്യയെ തെരഞ്ഞ് പിടിച്ച് കയ്യേറ്റം ചെയ്യുകയും ആയിരുന്നു.
രുദ്രാമണി ഇക്കാര്യം വിശദമാക്കിയതിന് പിന്നാലെ സ്വരാജ്യ കുപിതനായി സമീപത്തുണ്ടായിരുന്ന തോർത്ത് ഉപയോഗിച്ച് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ രുദ്രാമണിയുടെ അമ്മയെ വിളിച്ച് യുവാവ് മദ്യപിച്ച് ബോധം കെട്ടതായി വിശദമാക്കി. രുദ്രാമണിയുടെ വീട്ടുകാർ ഉടനേയെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ വിശദമാക്കുകയായിരുന്നു. രുദ്രാമണി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായാണ് സ്വരാജ്യ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് പൊലീസ് സ്വരാജ്യയെ ചോദ്യം ചെയ്തത്. ഇതിലാണ് പെട്ടന്നുണ്ടായ പ്രകോപനത്തിലുണ്ടായ കൊലപാതകം പുറത്തറിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]