
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ഛണ്ഡിഗഡിന്റെ വെല്ലുവിളി മറികടന്ന് ബംഗാള്‍ ക്വാര്‍ട്ടറില്‍. അവസാന ഓവര്‍ വരെ വീണ്ടുനിന്ന ത്രില്ലറില്‍ മൂന്ന് റണ്‍സിനാണ് ബംഗാള്‍ ജയിച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് ബംഗാളിന്റെ ഹീറോ. 17 പന്തില്‍ പുറത്താവാതെ 32 റണ്‍സെടുത്ത ഷമി ബൗളിംഗിനെത്തിയപ്പോള്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗാള്‍ നിശ്ചിത ഓവറില്‍ ഒമ്പത്് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഛണ്ഡിഗഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനാണ് സാധിച്ചത്.
20 പന്തില്‍ 32 റണ്‍സ് നേടിയ രാജ് ബാവയാണ് ചണ്ഡിഗഡിന്റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മനന്‍ വോഹ്റ (23), പ്രദീപ് യാദവ് (27), നിഖില്‍ ശര്‍മ (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അര്സ്ലന് ഖാന് (0), ശിവം ഭാംബ്രി (14), ഭാഗ്മെന്ദര്‍ ലാതര്‍ (6), ജഗ്ജിത് സിംഗ് (12) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സന്ദീപ് ശര്‍മ (0), നിശുങ്ക് ബിര്‍ല (4) പുറത്താവാതെ നിന്നു. ബംഗാളിന് വേണ്ടി സയന് ഘോഷ് നാല് വിക്കറ്റ് വീഴ്ത്തി. കനിഷ്ക് സേഥിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ ബംഗാളിന് വേണ്ടി ഷമിക്ക് പുറമെ കരണ്‍ലാല്‍ (33), പ്രദീപ്ത പ്രമാണിക്ക് (30), വൃതിക് ചാറ്റര്‍ജി (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഷമിയുടെ ബാറ്റിംഗ് കാണാം…
Shami can be included as a pure batter in BGT. Atleast will score more than Rohit and Virat 💀pic.twitter.com/Xr0xKRiXSx
— Dinda Academy (@academy_dinda) December 9, 2024
മോശം തുടക്കമായിരുന്നു ബംഗാളിന്. 21 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് പോറല്‍ (8), സുധീപ് കുമാര്‍ ഗരാമി (0), ഷാകിര്‍ ഹബീബ് ഗാന്ധി (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ കരണ്‍ – വൃതിക് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വൃതിക്കിനെ മടക്കി രാജ് ഭാവ ഛണ്ഡീഗഡിന് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ഷഹ്ബാസ് അഹമ്മദിനും (7) തിളങ്ങാനായില്ല. ഇതിനിടെ കരണ്‍, അഗ്നിവ് പാന്‍ (6), കനിഷ്ക് സേത് (1) എന്നിവരും മടങ്ങി. ഇതോടെ 15.1 ഓവറില്‍ എട്ടിന് 114 എന്ന നിലയിലായി ബംഗാള്‍.
പിന്നീടായിരുന്നു ഷമിയുടെ വെടിക്കെട്ട്. പത്താമനായി ക്രീസിലെത്തിയ ഷമി 17 പന്തുകള്‍ മാത്രമാണ് നേടിട്ടത്. രണട്് സിക്സും മൂന്ന് ഫോറും ഷമിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഇതിനിടെ പ്രദീപ്ത മടങ്ങിയെങ്കിലും സയാന് ഘോഷിനെ (1) കൂട്ടുപിടിച്ച് ഷമി സ്കോരല് 150 കടത്തി.
ഞങ്ങള്‍ ഭയ്യാ ഭയ്യാ! സിറാജുമായുള്ള വഴക്ക് പറഞ്ഞുതീര്‍ത്തെന്ന് ഹെഡ്; താരത്തിന്റെ വിശദീകരണം
സീസണില്‍ ഇതുവരെ ബംഗാളിന് വേണ്ടി എട്ട് മത്സരങ്ങള്‍ കളിച്ച ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മികച്ച പ്രകടനനം തുടരുന്ന ഷമി ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. താരത്തെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ എന്‍സിഎ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമെ ടീമിനൊപ്പം ചേര്‍ക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]