
.news-body p a {width: auto;float: none;}
തിരുവനന്തപുരം: നെടുമങ്ങാട് ഐടിഐയിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ സന്ദീപ് കസ്റ്റഡിയിൽ. സന്ദീപ് വീട്ടിലെത്തി നമിതയോട് സംസാരിച്ച് പോയശേഷം ആയിരുന്നു മരണം. ഇന്നലെയാണ് രജി, ബൈജു ദമ്പതികളുടെ മകൾ നമിതയെ (19) വാടക വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹമുറപ്പിച്ച ശേഷം സന്ദീപുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ ഇയാൾ വീട്ടിലെത്തി നമിതയുമായി വാക്കുതർക്കമുണ്ടായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ശേഷം സന്ദീപ് ഇവിടെ നിന്നും പോയി. പിന്നീട് ഫോണിൽ വിളിച്ച് കിട്ടാതായതോടെ ഇയാൾ വീണ്ടും വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നാലെയാണ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. നമിതയുടെ അമ്മ സമീപത്തെ കോഴി ഫാമിൽ ജോലി ചെയ്യുകയാണ്. നന്ദിതയാണ് സഹോദരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]