
പുണെ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. രണ്ട് ട്രെയിനി പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ നാല് പേരും മദ്യപിച്ചിരുന്നുവെന്ന് പുണെ പൊലീസ് പറഞ്ഞു.
ഒരു പാർട്ടി കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് പുലർച്ചെ 3.15ഓടെയാണ് അപകടമുണ്ടായത്. കാർ വളവിൽ വച്ച് മരത്തിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബാരാമതി സ്വകാര്യ എവിയേഷൻ അക്കാദമിയിലെ ട്രെയിനി പൈലറ്റുമാരാണ് നാല് പേരും.
ദില്ലി സ്വദേശി തക്ഷു ശർമ (21), മുംബൈ സ്വദേശി ആദിത്യ കൻസെ (21) എന്നിവരെയാണ് മരിച്ചത്. പരിക്കേറ്റ 21 കാരിയായ വിദ്യാർത്ഥിനി ഉൾപ്പെടെ രണ്ട് പേർ ഭിഗ്വാനിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.
സ്പെഷ്യൽ ക്ലാസ് നൽകാമെന്ന് പറഞ്ഞ് വിളിച്ചു, സഹോദരിമാരോട് ലൈംഗികാതിക്രമം; കോച്ചിംഗ് സെന്റർ അധ്യാപകൻ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]