
ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ചരക്കുകപ്പലില്‍ അടിയന്തര വൈദ്യസഹായം ആവശ്യമായി വന്ന രണ്ടുപേരെ രക്ഷപ്പെടുത്തി ചികിത്സ നല്കി. ഞായറാഴ്ചയാണ് യുഎഇ നാഷണല്‍ ഗാര്‍ഡിലെ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍ ഇക്കാര്യം അറിയിച്ചത്. ഷാര്‍ജയിലെ അല്‍ ഹംറിയ തുറമുഖത്ത് നിന്ന് 6.5 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വെച്ചാണ് രണ്ടുപേര്‍ക്ക് വൈദ്യസഹായം വേണ്ടി വന്നത്.
അടിയന്തര സന്ദേശം ലഭിച്ച ഉടന്‍ തന്നെ നാഷണല്‍ ഗാര്‍ഡ് സംഘം കപ്പല്‍ കണ്ടെത്തുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി തീരദേശ സുരക്ഷാ സേനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സ്ഥലത്തേക്ക് റെസ്ക്യൂ ബോട്ട് അയച്ച് പരിക്കേറ്റവരെ തുറമുഖത്തേക്ക് എത്തിക്കുകയായിരുന്നു. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പരിക്കേറ്റവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(പ്രതീകാത്മക ചിത്രം)
Read Also – റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]