
ഇടുക്കി: ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. ഇടുക്കി രാജകുമാരി സ്വദേശികളായ ആശിഷ്, വിഷ്ണു, മെൽബിൻ എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചമുതൽ ആണ് കാണാതായത്. തമിഴ്നാട് ബോഡി നായ്ക്കന്നൂരിൽ കുട്ടികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ബോഡി നായ്ക്കന്നൂരിൽ നിന്ന് ട്രെയിൻ മാര്‍ഗം കുട്ടികള്‍ ചെന്നൈയിലേക്ക് പോവുകയായിരുന്നു. മൂന്നു കുട്ടികളും കത്തെഴുതി വെച്ചിട്ടാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. പൊലീസും ബന്ധുക്കളും തമിഴ്നാട്ടിൽ കുട്ടികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
നവവധുവിന്റെ മരണത്തിൽ വഴിത്തിരിവ്; ഭര്‍ത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ, ഇന്ദുജയെ അജാസ് മര്‍ദിച്ചെന്ന് സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]