
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ബാറ്റുകൊണ്ടും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മുഹമ്മദ് ഷമി. ഛണ്ഡിഗഡിനെതിരായ മുഷ്താഖ് അലി പ്രീ ക്വാര്‍ട്ടറില്‍ ബംഗാളിന് വേണ്ടി 17 പന്തില്‍ പുറത്താവാതെ 32 റണ്‍സാണ് ഷമി അടിച്ചെടുത്തത്. ബംഗാള്‍ ഇന്നിംഗ്സിലെ രണ്ടാമത്തെ ടോപ് സ്കോററാണ് ഷമി. കരണ്‍ലാല്‍ (33), പ്രദീപ്ത പ്രമാണിക്ക് (30), വൃതിക് ചാറ്റര്‍ജി (28) എന്നിവരാണ് തിളങ്ങിയ പ്രധാന താരങ്ങള്‍. ഇവരുടെയൊക്കെ ഇന്നിംഗ്സിന്റെ ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ബംഗാള്‍ നേടിയത്.
മോശം തുടക്കമായിരുന്നു ബംഗാളിന്. 21 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. അഭിഷേക് പോറല്‍ (8), സുധീപ് കുമാര്‍ ഗരാമി (0), ഷാകിര്‍ ഹബീബ് ഗാന്ധി (10) എന്നിവരാണ് മടങ്ങിയത്. പിന്നാലെ കരണ്‍ – വൃതിക് സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ബംഗാളിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വൃതിക്കിനെ മടക്കി രാജ് ഭാവ ഛണ്ഡീഗഡിന് ബ്രേക്ക് ത്രൂ നല്കി. തുടര്‍ന്നെത്തിയ ഷഹ്ബാസ് അഹമ്മദിനും (7) തിളങ്ങാനായില്ല. ഇതിനിടെ കരണ്‍, അഗ്നിവ് പാന്‍ (6), കനിഷ്ക് സേത് (1) എന്നിവരും മടങ്ങി. ഇതോടെ 15.1 ഓവറില്‍ എട്ടിന് 114 എന്ന നിലയിലായി ബംഗാള്‍.
പിന്നീടായിരുന്നു ഷമിയുടെ കാമിയോ. പത്താമനായി ക്രീസിലെത്തിയ ഷമി 17 പന്തുകള്‍ മാത്രമാണ് നേടിട്ടത്. രണട്് സിക്സും മൂന്ന് ഫോറും ഷമിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു. ഇതിനിടെ പ്രദീപ്ത മടങ്ങിയെങ്കിലും സയാന് ഘോഷിനെ (1) കൂട്ടുപിടിച്ച് ഷമി സ്കോര്‍ 150 കടത്തി.
Bengal have set a target of 160 in front of Chandigarh 🎯
Mohd. Shami provides a crucial late surge with 32*(17)
Karan Lal top-scored with 33 (25)
Jagjit Singh Sandhu was the pick of the Chandigarh bowlers with 4/21#SMAT | @IDFCFIRSTBank
Scorecard ▶️ https://t.co/u42rkbUfTJ pic.twitter.com/gQ32b5V9LN
— BCCI Domestic (@BCCIdomestic) December 9, 2024
സീസണില്‍ ഇതുവരെ ബംഗാളിന് വേണ്ടി എട്ട് മത്സരങ്ങള്‍ കളിച്ച ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മികച്ച പ്രകടനനം തുടരുന്ന ഷമി ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. താരത്തെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാല്‍ എന്‍സിഎ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമെ ടീമിനൊപ്പം ചേര്‍ക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. ധൃതി പിടിച്ച് ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]