
.news-body p a {width: auto;float: none;}
പഠിച്ചതും സ്വന്തം കഴിവിന് ചേർന്നതുമായ ജോലിയാണ് നമ്മളിൽ പലരും ചെയ്യാറ്. മുന്നോട്ടുള്ള ജീവിതത്തിന് ഒരു വരുമാനമാകാൻ ജോലി കൂടിയേ തീരു. സ്വന്തമായി ചെയ്യുന്നതായാലും മറ്റുള്ളവർക്കായി ചെയ്താലും. ചിലർ പഠിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത ജോലി ചെയ്യുമ്പോൾ മറ്റ് ചിലർ തങ്ങളുടെ ജോലി ആസ്വദിച്ച് ചെയ്യുന്നു. എന്തായാലും മുതിർന്നവരിൽ ഭൂരിഭാഗവും സ്വന്തം കാലിൽ നിൽക്കാൻ ജോലി ചെയ്യാറുണ്ട്.
മിക്കവരും പഠിക്കുന്ന കാലത്ത് തന്നെ ഡോക്ടർ, എഞ്ചിനീയർ, കോഡിംഗ്, ഗവൺമെന്റ് ഉദ്യോഗസ്ഥൻ എന്നിവയൊക്കെ ലക്ഷ്യം വച്ചാണ് നമ്മുടെ നാട്ടിൽ മുന്നോട്ടുപോകുന്നത്. ഇങ്ങനെ എല്ലാവരും സഞ്ചരിക്കുന്ന വഴിയിലല്ലാതെയും ജോലി സാദ്ധ്യതകൾ ഉണ്ട്. അത്തരം ചില വിചിത്ര ജോലികളെക്കുറിച്ചാണ് പറയാൻപോകുന്നത്. ഇവ കേൾക്കുമ്പോൾ കൗതുകമോ ചെറുതെന്നോ ഒക്കെ തോന്നുമെങ്കിലും വളരെയധികം ശ്രദ്ധ വേണ്ട ജോലികൾ തന്നെയാണ്.
വൈൻ ടെസ്റ്റർ: വൈനുകളുടെ സ്വാദ് നോക്കുന്നതും ഒരു ജോലിയാണ്. വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ല ഇത്. നല്ല വൈനുകളെ തിരഞ്ഞെടുക്കുന്നതും അത് രുചിച്ച് നോക്കുന്നതും പരിചയ സമ്പന്നർക്ക് മാത്രം കഴിയുന്ന കാര്യമായ നല്ല ഭക്ഷണത്തോടൊപ്പം വൈൻ വിളമ്പുന്നതും വൈൻ ടെസ്റ്ററുടെ ജോലിയാണ്. ജോലിയിൽ മികവ് ഉള്ളവരാകുമ്പോൾ മറ്റുള്ളവരെ ഈ വിദ്യ പഠിപ്പിക്കുകയും വേണം. 1.20 ലക്ഷം മുതൽ 2.40 ലക്ഷം വരെയാണ് വർഷം ശമ്പളം. ജോലിയിലെ മികവിനനുസരിച്ച് ആറ് ലക്ഷം വരെ ലഭിക്കും.
ഡോഗ്ഫുഡ് ടേസ്റ്റർ: വീട്ടിൽ വളർത്തുന്ന നായകൾക്ക് നല്ല ഭക്ഷണവും ആരോഗ്യവും വേണ്ടത് അത്യാവശ്യമാണ്. അവ ഉത്സാഹത്തോടെയും വീറോടെയും ജോലി ചെയ്യണമെങ്കിൽ നല്ലയിനം ഡോഗ് ഫുഡുകൾ നൽകണം. ഇതിനായി നിരവധി കമ്പനികൾ നിലവിലുണ്ട്. ഇവർ നിർമ്മിക്കുന്ന ഡോഗ് ഫുഡ് മികച്ചതാണോ എന്ന് പരീക്ഷിക്കുന്ന ജോലിയാണ് ഡോഗ്ഫുഡ് ടേസ്റ്ററിന്റേത്.
പ്രോട്ടീൻ, എണ്ണമയം, കൊഴുപ്പ് തുടങ്ങിയവയെല്ലാം കൃത്യമാണോ എന്ന് ഈ ജോലി ചെയ്യുന്നവർ കഴിച്ച് കൃത്യമായി പറയും. നായ്ക്കുട്ടികൾക്കും, ചെറിയ നായകൾക്കും മുതിർന്നവയ്ക്കും മിക്ക കമ്പനികളും വ്യത്യസ്ത ഡോഗ്ഫുഡ് ഒരുക്കാറുണ്ട്. ഇവ ശരിയാണോ എന്ന് അറിയേണ്ടത് ഡോഗ് ഫുഡ് ടേസ്റ്ററുടെ ജോലിയാണ്.
ട്രെയിൻ പുഷർ: പേരുകണ്ട് ട്രെയിൻ തള്ളുന്നവരോ എന്ന് കരുതേണ്ട, യാത്രക്കാരുടെ വലിയ തിരക്കുള്ള രാജ്യങ്ങളിൽ ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിൽ അടയാൻ സഹായിക്കുന്നതിന് യാത്രക്കാരെ തള്ളി അകത്ത് കയറ്റുകയാണ് ഇവരുടെ ജോലി. ചൈനയിലും ജപ്പാനിലുമെല്ലാം ഇത്തരം ജോലി ചെയ്യുന്നവരുണ്ട്. ബീജിംഗ്, ഷാംങ്ഹായ് എന്നിവിടങ്ങളിലൊക്കെ ഇവർ മികച്ച സേവനമാണ് ചെയ്യുന്നത്.
ഉറക്കവും ഒരു ജോലി: ഒരാൾ നന്നായി ഉറങ്ങുന്നതുകണ്ടാൽ എന്തുതോന്നും? പ്രൊഫഷണൽ സ്ളീപ്പർ ആണ് ഉറങ്ങുന്നതെങ്കിൽ അത് അയാൾ ജോലി ചെയ്യുകയാണ് എന്ന് പറയേണ്ടിവരും. കാരണം ഉറക്കത്തിന് സഹായിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറങ്ങി പരിശോധിക്കുകയാണ് ഇവർ ചെയ്യേണ്ടത്. മെത്തയും കിടക്കയും ടെസ്റ്റ് ചെയ്യുക മാത്രമല്ല ചില മരുന്നുകൾ പരിശോധിക്കേണ്ടതും ചില സപ്ളിമെന്റുകളുടെ ശക്തി പരീക്ഷിക്കേണ്ടതുമടക്കം മെഡിക്കൽ രംഗത്തെ ഗൗരവകരമായ കാര്യങ്ങളും ഇവരുടെ ജോലിയിൽ പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്റിമസി കോഓർഡിനേറ്റർ: സിനിമ-ടെലിവിഷൻ രംഗത്ത് അങ്ങനെയൊരു ജോലിയുണ്ട്. രണ്ട് അഭിനേതാക്കൾ ഇഴുകിച്ചേർന്ന് അഭിനയിക്കേണ്ട രംഗങ്ങളിൽ ഇരുവരും സുരക്ഷിതമായും പരസ്പരം സമ്മതത്തോടെയും ആദരവോടെയും ജോലി ചെയ്യുന്നു എന്ന് ഉറപ്പുവരുത്തേണ്ടയാളാണ് ഇന്റിമസി കോഓർഡിനേറ്റർ. രംഗം അഭിനയിക്കുന്നവരുമായും അവ ചിത്രീകരിക്കുന്നവരുമായും ആ രംഗത്തിലെ സ്വകാര്യത സംരക്ഷിക്കുന്നതടക്കം കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ഇവരുടെ സഹായം പലരും തേടാറുണ്ട്.
സിനിമാ കാണുന്നവർ: നാമെല്ലാം ഇഷ്ടമുള്ള സമയത്ത് കാണുന്നതാണ് സിനിമകൾ. എന്നാൽ സിനിമാ കാണുന്നതും ഒരു ജോലിയാണ്. വിവിധ മാർക്കറ്റ് റിസർച്ച് കമ്പനികൾ പണം നൽകി ആളുകളെ സിനിമാ കാണാൻ ഏൽപ്പിക്കാറുണ്ട്. മികച്ച പ്രതികരണം ലഭിക്കാനും പഠനത്തിനും വേണ്ടിയാണ് ഇത്തരത്തിൽ ഇവർ സിനിമ കാണുന്നത്.