
ദില്ലി: ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റും ആപ്ലിക്കേഷനുമായ ഐആര്‍സിടിസിയില്‍ ലോഗിന്‍ ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നില്ല. ഐആര്‍സിടിഎസ് വെബ്സൈറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തടസം നേരിടുന്നത് എന്ന് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂര്‍ നേരം മാത്രമായിരിക്കും ഇ-ടിക്കറ്റ് ബുക്കിംഗില്‍ പ്രശ്നം നീണ്ടുനില്‍ക്കുക. ഇതിന് ശേഷം ഐആര്‍സിടിസിയുടെ വെബ്സൈറ്റും ആപ്പും വീണ്ടും സജീവമാകും.
‘വെബ്സൈറ്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഐആര്‍സിടിസിയുടെ ഇ-ടിക്കറ്റ് ബുക്കിംഗ് ഒരു മണിക്കൂര്‍ നേരത്തേക്ക് ലഭിക്കില്ല. ടിക്കറ്റ് കാന്‍സല്‍ ചെയ്യാനും ടിഡിആര്‍ ഫയല്‍ ചെയ്യാനും 14646, 0755-6610661 & 0755-4090600 എന്നിങ്ങനെയുള്ള കസ്റ്റമര്‍ കെയര്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. അല്ലെങ്കില്‍ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക’- ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു.
പുത്തന്‍ ആപ്പ് ഉടന്‍
ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴിലാക്കുന്ന ‘സൂപ്പര്‍ ആപ്പ്’ ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങളിലാണ് ഐആര്‍സിടിസി. ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്ഫോം ടിക്കറ്റ്, ഭക്ഷണ ബുക്കിംഗ് എന്നിങ്ങനെ അനവധി സേവനങ്ങള്‍ ഒരു ആപ്പിലേക്ക് എത്തിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]