
ബെംഗളൂരു: ലോകമെമ്പാടുമുള്ള ടെക്കികളുടെ സ്വപ്ന ജോലിയിടങ്ങളിലൊന്നാണ് ഗൂഗിള്‍. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. ജോലിസ്ഥലത്തെ മികച്ച അന്തരീക്ഷമാണ് ഇതിലൊന്ന് എന്നാണ് പൊതുവെ പറയാറ്. മൂന്ന് വര്‍ഷം ഗൂഗിളില്‍ ജോലി ചെയ്ത ഒരാള്‍ തന്റെ അനുഭവം വിവരിച്ചപ്പോള്‍ അതില്‍ കൗതുകങ്ങള്‍ ഏറെയുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ (പഴയ ട്വിറ്റര്‍) Striver എന്നറിയപ്പെടുന്ന ബെംഗളൂരുവിലുള്ള സോഫ്റ്റ്വെയര് എഞ്ചിനീയറാണ് രാജ് വിക്രമാദിത്യ. ഗൂഗിളിലെ മൂന്ന് വര്‍ഷത്തെ ജോലി അനുഭവത്തിന്റെ ഗുണങ്ങളും പോരായ്മകളും അദേഹം വിവരിക്കുന്നത് ഇങ്ങനെ.
അവിസ്മരണീയമായ വര്‍ക്ക്-ലൈഫ് ബാലന്‍സ് ഗൂഗിളിലുണ്ട്. ഭക്ഷണം, ജിം, സ്പാ, യാത്രകള്‍, ആഘോഷങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ നല്‍കും. ഏറെ പ്രതിഭാശാലികള്‍ക്കൊപ്പം ജോലി ചെയ്യാം എന്നതാണ് മറ്റൊരു പോസിറ്റീവ് കാര്യം. ബോണസ് അടക്കമുള്ള അധിക ആനുകൂല്യങ്ങളും ഗൂഗിളില്‍ ജോലിക്കാര്‍ക്ക് ലഭിക്കും. കമ്പനിയില്‍ ജോലി ചെയ്യുമ്പോഴും കമ്പനി വിടുമ്പോഴും എല്ലാം കൃത്യമായി ഡോക്യുമെന്റ് ചെയ്യും. ഇതൊക്കെയാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നതിലെ ചില ഗുണങ്ങള്‍ എന്ന് രാജ് വിക്രമാദിത്യ വിവരിക്കുന്നു.
എന്നാല്‍ ചില പോരായ്മകളും അവിടുത്തെ ജോലിക്കുണ്ട് എന്ന് രാജ് വിക്രമാദിത്യ പറയുന്നു. നിയമപ്രശ്നങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കേണ്ടതുണ്ട് എന്നതിനാല്‍ ഗൂഗിളിലെ ഓരോ പ്രവര്‍ത്തനവും ഏറെ അനുമതികളോടെ മാത്രമേ പൂര്‍ത്തിയാവൂ- എന്ന് രാജ് എക്സില്‍ കുറിച്ചു. മറ്റ് ചില പോരായ്മകളും അദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഗൂഗിളില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ രാജ് വിക്രമാദിത്യയെ അഭിനന്ദിച്ച് ഏറെ കമന്റുകള്‍ ട്വീറ്റിന് താഴെ കാണാം. രാജ് വിക്രമാദിത്യയുടെ ട്വീറ്റ് വലിയ ശ്രദ്ധയാകര്‍ഷിച്ചു.
Completed 3 years at Google today 😇
Pros and Cons 👇🏼
Pros 🔥
– Incredible WLB (Work-Life Balance): They take care of almost everything you can think of—food, gym, spa, trips, parties.
– The codebase: Once you dive into it, you’re in awe of the quality, design, and overall… pic.twitter.com/PlrAHmFavz
— Striver (@striver_79) December 6, 2024
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]