
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിൻ സി, കെ, ഫൈബര്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അത്തരത്തില്‍ ബ്രൊക്കോളി കൊണ്ടൊരു കിടിലന്‍ സ്നാക്ക് വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ബ്രൊക്കോളി – 1 (500 ഗ്രാം)
മുട്ട – 5 എണ്ണം
മൊസറെല്ല ചീസ് – 1/2 കപ്പ്
സവാള – 1 ഇടത്തരം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – 2 മുതൽ 3 എണ്ണം വരെ (ചെറുതായി അരിഞ്ഞത്)
മല്ലിയില – ഒരു പിടി ചെറുതായി അരിഞ്ഞത്
മഞ്ഞൾ പൊടി- ഒരു നുള്ള്
കുരുമുളക് പൊടി- ഒരു നുള്ള്
ചുവന്ന മുളക്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബ്രൊക്കോളി നല്ലതു പോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഇനി ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ബ്രൊക്കോളി ഇടുക. ഇനി ഉപ്പും ചേർത്ത് ഒന്ന് വേവിച്ചെടുക്കുക. ശേഷം ഇതിനെ നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കുക. അതിനുശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് പച്ചമുളകും, ചുവന്ന മുളകും, ഉപ്പും, കുരുമുളകുപൊടിയും, ആവശ്യത്തിനു മഞ്ഞൾപൊടിയും, സവാളയും, ചീസും, മുട്ട പൊട്ടിച്ചതും ചേർത്ത് നല്ലതുപോലെ കുഴച്ചെടുത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതത്തെ ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്കിട്ട് വറുത്തെടുക്കാവുന്നതാണ്. ഇതോടെ ചീസി ബ്രൊക്കോളി ബൈറ്റ്സ് റെഡി.
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]