
.news-body p a {width: auto;float: none;}
ഡമാസ്ക്സ്: ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും സമാനമായി പ്രതിഷേധക്കാരുടെ ആക്രമണത്തിൽ സിറിയൻ പ്രസിഡന്റിന്റെ വസതിയിലെ വിലപിടിപ്പുള്ള ആഡംബര വസ്തുക്കളെല്ലാം കൊള്ളയടിക്കപ്പെട്ടു. സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും രാജ്യംവിട്ടതിന് പിന്നാലെ തലസ്ഥാനത്തിന്റെ നിയന്ത്രണം വിമതർ പിടിച്ചെടുത്തു. അസദിന്റെ കൊട്ടാരവും മറ്റും കയ്യേറിയ വിമതർ ഇറാന്റെ സ്ഥാനപതികാര്യാലയത്തിലും അതിക്രമിച്ചുകയറി.
31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലെ അസദിന്റെ കൊട്ടാരം മുഴുവൻ കൊള്ളയടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വിമതസംഘം അസദിന്റെ കിടപ്പുമുറിയും ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കുന്ന കാബിനുകളും കൊട്ടാരത്തോട് ചേർന്ന പൂന്തോട്ടവുമെല്ലാം പൂർണമായും നശിപ്പിച്ചു. ഫർണിച്ചറുകൾ, ആഭരണങ്ങൾ, ലൂയി വിറ്റൻ ബാഗുകൾ, ആഡംബര കാറുകൾ തുടങ്ങിയവയെല്ലാം കൊള്ളയടിക്കപ്പെട്ടു. പലരും കൊട്ടാരത്തിനുള്ളിലിരുന്ന് ചിത്രങ്ങൾ പകർത്തി. ജനങ്ങളുടെ കൊട്ടാരം എന്നാണ് അവരിതിനെ വിശേഷിപ്പിച്ചത്.
കെട്ടിടങ്ങൾ തകർത്ത വിമതർ അസദിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ നശിപ്പിച്ചു. കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന മെഴ്സിഡസ് ബെൻസ് കാർ, എസ്യുവികൾ, മോട്ടോർ സൈക്കിളുകൾ, ഓൾ ടെറൈൻ വെഹിക്കിൾ എന്നിവ ഉൾപ്പെടെ വിമതർ കൈക്കലാക്കി. കൊട്ടാരത്തിലെ വസ്ത്രങ്ങൾ, പ്ലേറ്റുകൾ, ഷോപ്പിംഗ് ബാഗ് തുടങ്ങി കിട്ടിയതെല്ലാം വിമതർ തട്ടിയെടുത്തു. കൊട്ടാരത്തിലെ കസേരകൾ ചുമലിലെടുത്തുകൊണ്ടുപോയി. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം നിലത്ത് വാരിയിട്ടശേഷം കപ്ബോർഡുകളും എടുത്തുകൊണ്ട്പോയി. ചിലർ കൊട്ടാരത്തിനുള്ളിൽ വെടിയുതിർത്താണ് സന്തോഷൺ പ്രകടിപ്പിച്ചത്. അവസാനം കൊട്ടാരത്തിലെ മുറികൾക്ക് തീ വയ്ക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബംഗ്ലാദേശിലും സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷേഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി പദം രാജിവച്ച ഷെയ്ഖ് ഹസീന ബംഗ്ലാദേശ് വിട്ടതിന് പിന്നാലെ പ്രക്ഷോഭകർ അവരുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി. ബംഗ്ലാദേശ് മുന്‍ പ്രസിഡന്റും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമയും ഓഫീസും തകര്‍ത്തു. ഷെയ്ഖ് ഹസീനയുടെ അടിവസ്ത്രങ്ങൾ, സാരികൾ ഉൾപ്പെടെയുള്ളവയും വസതിയിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം പ്രക്ഷോഭകർ കൊള്ളയടിച്ചു. ശ്രീലങ്കയിലും സമാനമായ സാഹചര്യമാണ് ഉണ്ടായത്.