
.news-body p a {width: auto;float: none;}
കുവൈത്ത് സിറ്റി: കുവൈത്തിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും പ്രധാനപ്പെട്ട മുന്നറിയിപ്പുമായി ഭരണകൂടം. പ്രത്യേക ആഘോഷ ദിവസങ്ങളിൽ പ്രവാസികൾ സംഘടിപ്പിക്കുന്ന എല്ലാതരത്തിലുള്ള ജാഥകളും നിരോധിച്ചിട്ടുണ്ടെന്നാണ് കുവൈത്ത് അറിയിക്കുന്നത്. അനധികൃതമായി സംഘടിപ്പിക്കുന്ന ആഘോഷ ജാഥകൾക്കെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് ലംഘിക്കുന്ന പ്രവാസികൾ ഭരണപരമായ നാടുകടത്തൽ ഉൾപ്പെടെയുള്ള ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിക്കുന്നു.
ഇത്തരം ഒത്തുചേരലുകളും ആഘോഷ ജാഥകളും കാരണമുണ്ടാകുന്ന ഗതാഗത തടസങ്ങൾ, പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട്, പൊതുധാർമ്മിക ലംഘനം എന്നിവ കണക്കാക്കിയാണ് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുക മാത്രമല്ല, സമൂഹത്തിന്റെ സുരക്ഷയ്ക്ക് അപകടസാദ്ധ്യതകൾ ഉണ്ടാക്കുകയും ചെയ്യുന്നെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്യത്ത് സ്ഥാപിതമായ നിയമങ്ങളും ചട്ടങ്ങളുമായും സുരക്ഷാ നടപടികളുമായും പ്രവാസികൾ പൂർണമായും സഹികരിക്കണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു. ക്രമസമാധാനം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നൽകുന്നതിനുമുള്ള പൊതുജനങ്ങളുടെ സമർപ്പണത്തിൽ ആഭ്യന്തരമന്ത്രാലയം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കുവൈത്തിലെ എല്ലാ താമസക്കാർക്കും പൗരന്മാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.