
.news-body p a {width: auto;float: none;}
വാഷിംഗ്ടൺ: ‘ ദ വിസാർഡ് ഒഫ് ഓസ്” (1939) എന്ന ക്ലാസിക് ചിത്രത്തിൽ ഹോളിവുഡ് നടി ജൂഡി ഗാർലൻഡ് ഉപയോഗിച്ച അപൂർവ്വ റൂബി റെഡ് ഷൂ 2.8 കോടി ഡോളറിന് ലേലം ചെയ്തു. 20 വർഷങ്ങൾക്ക് മുമ്പ് മിനസോട്ടയിലെ മ്യൂസിയത്തിൽ നിന്ന് ഈ ഷൂ മോഷണം പോയിരുന്നു. ഏകദേശം 30 ലക്ഷം ഡോളറാണ് ഷൂവിന് പ്രതീക്ഷിച്ചിരുന്നത്. ദ വിസാർഡ് ഒഫ് ഓസിലെ ഡൊറോത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ജൂഡിയ്ക്ക് വെറും 16 വയസായിരുന്നു. 1969ൽ 47 -ാം വയസിൽ ജൂഡി ഗാർലൻഡ് അന്തരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]