
ഇംഫാൽ: മണിപ്പൂരിൽ വൻതോതിൽ ആയുധ വേട്ട. തോക്കുകൾ അടക്കം 14ലധികം ആയുധങ്ങൾ കണ്ടെത്തി. അസം റൈഫിൾസും മണിപ്പൂർ പൊലീസും ചേർന്നായിരുന്നു നടപടി. ചുരാചന്ദ്പ്പൂർ, തൗബാൽ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം മണിപ്പൂർ സർക്കാർ ഒമ്പത് ജില്ലകളിലെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ ഡിസംബർ 9 വരെ റദ്ദാക്കിയിരിക്കുകയാണ്.
നിലവിലുള്ള ക്രമസമാധാന നില അവലോകനം ചെയ്ത ശേഷമാണ് സംസ്ഥാന സർക്കാർ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്ചിംഗ്, കാങ്പോക്പി, ചുരാചന്ദ്പൂർ, ജിരിബാം, ഫെർസാൾ എന്നീ പ്രദേശങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ ഡിസംബർ 9ന് വൈകുന്നേരം 5.15 വരെ റദ്ദാക്കിയത്. അതേസമയം, മണിപ്പൂരിലും കേന്ദ്രത്തിലും ഭരണപക്ഷത്തുള്ള എൻഡിഎ സർക്കാരുകൾക്കെതിരെ ഡിസംബർ 9 ന് ദില്ലിയിലെ ജന്തർ മന്തറിൽ മണിപ്പൂരിലെ ഇന്ത്യ സഖ്യം നേതാക്കൾ പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു.
READ MORE: ഏകീകൃത സിവിൽ കോഡ്; ഇന്ത്യ ഭൂരിപക്ഷത്തിൻ്റെ ആഗ്രഹ പ്രകാരം തന്നെ പ്രവർത്തിക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]