
മലപ്പുറം: ഇന്ന് (തിങ്കളാഴ്ച) നടക്കാനിരിക്കുന്ന സമസ്ത സമവായ ചർച്ചയിൽ മുസ്ലീം ലീഗ് വിരുദ്ധ വിഭാഗം പങ്കെടുക്കില്ലെന്ന് സൂചന. മുശാവറ യോഗത്തിനു മുമ്പുള്ള സമവായ ചർച്ച പ്രഹസനമെന്ന് ഈ വിഭാഗം നിലപാടെടുത്തതായാണ് വിവരം. സമാന്തര കമ്മറ്റിയുണ്ടാക്കിയർക്കെതിരെ മുശാവറ യോഗത്തിൽ കടുത്ത നടപടിയാണ് വേണ്ടതെന്നും ലീഗ് വിരുദ്ധപക്ഷം ആവശ്യപ്പെട്ടു.
അതേസമയം, എതിർപ്പുകളെ അവഗണിച്ച് ചർച്ചയുമായി മുന്നോട്ട് പോകാനാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ തീരുമാനം. എന്നാൽ, ചർച്ചയ്ക്ക് എത്തുമെന്നും തീരുമാനങ്ങളുമായി മുന്നോട്ട് പോകുമെന്നും ലീഗ് പക്ഷം അറിയിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിയ്ക്ക് മലപ്പുറത്താണ് സമവായ ചർച്ച വിളിച്ചിട്ടുള്ളത്.
READ MORE: ഏകീകൃത സിവിൽ കോഡ്; ഇന്ത്യ ഭൂരിപക്ഷത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ പ്രവർത്തിക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]