
ദോഹ: ഗാസയിലേക്ക് കൂടുതല്‍ സഹായവുമായി ഖത്തര്‍. വ്യാഴാഴ്ച രാവിലെ ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് ആംബുലന്‍സും മരുന്നും ആശുപത്രി ഉപകരണങ്ങളും ഉള്‍പ്പെടെ 24 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായാണ് ഖത്തര്‍ അമിരി വ്യോമസേന വിമാനമെത്തിയത്.
38-ാമത്തെ ദുരിതാശ്വാസ വിമാനമാണ് ഖത്തര്‍ ഗാസയിലേക്ക് അയച്ചത്. ഇത്തരത്തില്‍ ആകെ 1243 ടണ്‍ വസ്തുക്കളാണ് രണ്ടു മാസത്തിനിടെ ഖത്തര്‍ ഈജിപ്ത് വഴി ഗാസയിലെത്തിച്ചത്. ഗാസയിലെ ആരോഗ്യ സേവനങ്ങള്‍ക്ക് വേണ്ടി ആറ് ആംബുലന്‍സുകളും ഒടുവിലായി അയച്ചു. അല്‍ അരിഷില്‍ നിന്ന് ഇവ റഫ അതിര്‍ത്തി വഴി ഗാസയിലെത്തിക്കും.
Read Also –
ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ
ദില്ലി : ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയം സൂക്ഷ്മമായി നടപടികൾ നിരീക്ഷിക്കുകയാണ്, എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ദില്ലിയിൽ പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തിയാരോപിച്ച് ഒരു മലയാളിയടക്കം 8 പേരെയും ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഖത്തറിനായി അന്തർവാഹിനികൾ നിർമ്മിക്കുന്ന കമ്പനിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തത്. മേൽകോടതി നടപടി നിരീക്ഷ ശേഷം അടുത്ത നീക്കം നടത്താാണ് വിദേശകാര്യമന്ത്രാലയത്തിൻറെ തീരുമാനം.
Last Updated Dec 8, 2023, 8:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]