

നവകേരളസദസ്; കോട്ടയത്ത് സായാഹ്നനടത്തം സംഘടിപ്പിച്ചു ; കോട്ടയം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം കോട്ടയം നിയോജകമണ്ഡലത്തില്‍ സായാഹ്നനടത്തം സംഘടിപ്പിച്ചു.
മാമൻ മാപ്പിള ഹാള്‍ പരിസരത്തുനിന്നാരംഭിച്ച നടത്തം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു. നവകേരള സദസിന്റെ വിജയത്തിനായി ഈ നാട്ടിലെ മുഴുവൻ ജനങ്ങളും ഭാഗമായി കഴിഞ്ഞുവെന്ന് നവകേരള സദസ് കോട്ടയം നിയോജക മണ്ഡലതല അധ്യക്ഷയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി. ബിന്ദു പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നവകേരള സദസ് ജനറല്‍ കണ്‍വീനര്‍ ആര്.ഡി.ഒ. വിനോദ് രാജ്, സംഘാടകസമിതി അംഗങ്ങളായ എ.വി. റസല്‍, ബി.ശശികുമാര്‍, എം. കെ. പ്രഭാകരൻ, പോള്‍സണ്‍ പീറ്റര്‍, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. ഷീജ അനില്‍, അഡ്വ. ഫ്രാൻസിസ് തോമസ്, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നടത്തം തിരുനക്കര ഗാന്ധി സ്ക്വയറില്‍ അവസാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]