

കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗം : അധ്യാപകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
ജില്ലയിലെ എസ്.പി.സി പദ്ധതിയും, ഡോൺബോസ്കോ ബ്രെഡ്സ് ഡ്രീം ( DONBOSCO BREADS DREAM) പ്രോജക്ടും സംയുക്തമായി ജില്ലയിലെ അദ്ധ്യാപകർക്കായി കുട്ടികളില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗം എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു.
“substance abuse among children” എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർസെക്കണ്ടറി സ്കൂളില്‍ വച്ച് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് നിർവ്വഹിച്ചു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസറും നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പിയുമായ സി.ജോൺ , എസ്.പി.സി എ.ഡി.എൻ. ഒ ഡി.ജയകുമാർ , Dream Project റിസോഴ്സ് പേഴ്സൺമാരായ ഗ്രീഷ്മ ജോസഫ്, അനറ്റ് എൽസ ജോൺ, ഫാദർ ജോസ്. എസ്.ഡി.ബി (ഡോൺ ബോസ്കോ , പുതുപള്ളി) എന്നിവരും ജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 90 ഓളം അദ്ധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അക്ഷയ് കെ.വർക്കിയാണ് ക്ലാസ്സ് നയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |