
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികം ലോഗോ പ്രകാശനം മനുഷ്യാവകാശ ദിനത്തിൽ ; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, പ്രൊഫ. എസ് ശിവദാസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്യും സ്വന്തം ലേഖകൻ കോട്ടയം : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 61-ാം സംസ്ഥാന വാർഷികത്തിന്റെ ലോഗോ പ്രകാശനം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10നു വൈകുന്നേരം 5.00 നു നടക്കും.
കോട്ടയത്തു വച്ചു നടക്കുന്ന പ്രകാശന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, പ്രൊഫ. എസ് ശിവദാസ് എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിക്കും.
ജില്ലയിലെ മറ്റു 6 മേഖലാ കേന്ദ്രങ്ങളിൽ ഒരേ സമയം പ്രകാശന പരിപാടിയിൽ പ്രമുഖർ അണി ചേരും. വൈക്കത്ത് അഡ്വ.
പി കെ ഹരികുമാർ, ചങ്ങനാശ്ശേരിയിൽ പ്രൊഫ. മാത്യു കുര്യൻ, ഏറ്റുമാനൂരിൽ എഴുത്തുകാരൻ എസ്.
ഹരീഷ്, പാലായിൽ മുൻ ഐ.ജി. എൻ രാജേന്ദ്രൻ ഐ പി എസ്, കാഞ്ഞിരപ്പള്ളിയിൽ കവി പി മധു സാംസ്കാരിക പ്രവർത്തക മീന എ ആർ, കടുത്തുരുത്തിയിൽ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി ടി പി ശ്രീശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ 61ആം സംസ്ഥാന വാർഷികത്തെ സൂചിപ്പിച്ചു ജില്ലയിലെ ജനപ്രതിനിധികൾ, സാംസ്ക്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ 61 പേർ ഓണ്ലൈനായും പ്രകാശനത്തിൽ പങ്കാളികളാകും
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]