
കരീന കപൂര്‍ നായികയായി വന്നതാണ് ദ ബക്കിംഗ്ഹാം മര്ഡേഴ്സ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സിന് 14 കോടി രൂപയേ നേടാനായുള്ളൂ. വൻ പരാജയമാണ് ചിത്രം നേരിട്ടിരിക്കുന്നത്. സിനിമയുടെ പരാജയത്തെ കുറിച്ച് വിശകലനമായി രംഗത്ത് എത്തിയിരുന്നു നടി കരീന കപൂര്‍. നിരാശയില്ലെന്നായിരുന്നു കരീന കപൂര്‍ പറഞ്ഞിരുന്നു. ദ ബക്കിംഗ്ഹാം മര്ഡേഴ്സ് ഒടുവില്‍ ഒടിടിയില്‍ പ്രദര്‍ശനത്തിയിട്ടുണ്ട്. കരീന കപൂര്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പുതിയ കാലത്ത് ഒരോ തരത്തിലുള്ള സിനിമകള്‍ക്കും വ്യത്യസ്ത പ്രേക്ഷകരാണുള്ളതെന്ന് നടി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വാണിജ്യ സിനിമയുടെ പ്രേക്ഷകരായിരിക്കില്ല ദ ബക്കിംഗ്ഹാം മര്ഡേഴ്സിന്റേത് എന്നും തുറന്നു പറയുന്നു കരീന കപൂര്‍. സംവിധാനം ഹൻസാല്‍ മേഹ്തയാണ് നിര്‍വഹിച്ചത്. ഛായാഗ്രാഹണം എമ്മ ഡേല്സ്മാനാണ് നിര്‍വഹിച്ചത്. ബക്കിംഗ്ഹാം മര്ഡേഴ്സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്ഡേഴ്സ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സിന് തുടക്കത്തില്‍ തിയറ്ററില്‍ മികച്ച അഭിപ്രായം നേടാനായി എന്നായിരുന്നു സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
#TheBuckinghamMurders in the #Netflix is a good thriller and Kareena is excellent.
— TheMoonlight. (@TheMoon76267930) November 9, 2024
மக்களே :- 👍 #TheBuckinghamMurders – GOOD 👍 Watchable
[ Last 45 Min 😳 – Engaging ] Netflix
The BODY & THE INVISIBLE GUEST னு ORIOUL PAULO டைப்ல SCREEN PLAY அ முயற்சி பண்ணிருக்காங்க
தன் மகனை இழந்த ஹீரோயின், வேறொரு தம்பதி தொலைத்த மகனை கண்டறிய களமிறங்குறாங்க pic.twitter.com/CDVayTxrkT
— CINE EXPLORE – 24/7 (@itz_Ytr) November 9, 2024
Kareena, the actress you are !!! Absolutely brilliant performance 👏🏻 #TheBuckinghamMurders
— baeforbiryani (@baeforbiryani) November 9, 2024
Touched……
Thank You for excellent creation @mehtahansal @KareenaK_FC #TheBuckinghamMurders #Netflix pic.twitter.com/Amp4Tr09Ok
— 𝐌𝐚𝐧𝐚𝐯 𝐆𝐮𝐩𝐭𝐚 (@Manav_SS_Gupta) November 9, 2024
കരീന കപൂര്‍ നായികയായി അടുത്തിടെ വന്ന ക്രൂ ഹിറ്റായിരുന്നു. കൃതി സനോണും തബുവും കരീനയ്ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം രാജേഷ് കൃഷ്ണനാണ്. വമ്പൻമാരെ അത്ഭുതപ്പെടുത്തിയാണ് ചിത്രം കുതിച്ചത്.
ഇന്ത്യയില്‍ നിന്ന് മാത്രം 100 കോടിക്കടുത്ത് ക്രൂ നേടി എന്നായിരുന്നു റിപ്പോര്‍ട്ട്. എയര്‍ലൈൻ ഇൻഡസ്ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ക്രൂ ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]