
കൊല്ലം: അഴീക്കലിൽ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ് സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കോട്ടയം പാല സ്വദേശി ഷിബു ചാക്കോ മരിച്ചു. അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈജാമോൾക്കും 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. രാത്രി എട്ടുമണിയോടെയാണ് ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തിയാണ് ഷിബു ചാക്കോ കൃത്യം നടത്തിയത്.ഏറെക്കാലം ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നാണ് വിവരം. വിവിധ കേസുകളിൽ പ്രതിയാണ് ഷിബു ചാക്കോ.
ആലപ്പുഴയിൽ ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]