
തുറവൂര്‍: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട് ബിവറേജസ് കോര്പ്പറേഷന് ജീവനക്കാരന് മരിച്ചു. തുറവൂര്‍ വളമംഗലം നന്ദനത്തില്‍ പരേതനായ മേനോവീട്ടില് വാസുദേവന്‍ പിള്ളയുടെ മകന് രജിത്ത് കുമാര്‍ (47) ആണ് മരിച്ചത്. ദേശീയപാതയില്‍ പുത്തന്‍ചന്തയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
എറണാകുളത്തും മലപ്പുറത്തും ബൈക്കപകടം: 2 യുവാക്കൾ മരിച്ചു; കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻ്റിന് പരുക്ക്
കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് വെയര്‍ഹൗസ് പേട്ട , തൃപ്പൂണിത്തറയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ടാങ്കര്‍ ലോറിയില്‍ മടങ്ങുന്നതിനിടെയായിരുന്നു അപകടം. ടാങ്കര്‍ ലോറിയില്‍ നിന്നും ഇറങ്ങുന്നതിനിടെ പാതയോരത്തുള്ള കല്ലില്‍ തട്ടി ലോറിയുടെ പിന് ചക്രത്തിനിടയില്‍പ്പെടുകയായിരുന്നു. ലോറിയുടെ പിന് ചക്രം ദേഹത്ത് കൂടി കയറിയിറങ്ങി രജിത്ത് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംസ്കാരം നടത്തി. ഭാര്യ : ദീപ്തി , മക്കള്‍ : നിത്യാ രജിത്ത് , നന്ദന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]