
ദില്ലി: അണ്ടർ 23 സികെ നായിഡു ട്രോഫിയിൽ റെക്കോർഡ് പ്രകടനവുമായി ഹരിയാന താരം യശ്വവർധൻ ദലാൽ. ക്വാഡ്രപ്പിൾ സെഞ്ച്വറിയും കടന്ന് മുന്നേറുകയാണ് താരം. മുംബൈക്കെതിരെയാണ് ചരിത്രനേട്ടം. കളി നിർത്തുമ്പോൾ 46 ഫോറുകളും 12 സിക്സറുകളും പറത്തി 426 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയാണ് താരം.
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഹരിയാന എട്ട് വിക്കറ്റ് നഷ്ടത്തിൽ 732 റൺസെടുത്തിട്ടുണ്ട്. താരം 500 റൺസെന്ന മാന്ത്രിക സംഖ്യ തൊടുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. 463 പന്തുകളിലാണ് ദലാൽ ഇത്രയും റൺസെടുത്തത്. യശ്വർദ്ധനൊപ്പം ഓപ്പൺ ചെയ്ത അർഷും സെഞ്ച്വറി നേടി. 311 പന്തുകളിൽ നിന്ന് അർഷ് 151 റൺസ് നേടി.
18 ഫോറും 1 സിക്സും ഉൾപ്പെടുന്നതാണ് അർഷിൻ്റെ ഇന്നിംഗ്സ്. ഇതിനിടെ ഇരുവരും തമ്മിൽ 410 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ക്യാപ്റ്റൻ സർവേഷ് രോഹില്ല 59 പന്തുകൾ നേരിട്ടു 48 റൺസെടുത്തു. മുംബൈക്ക് വേണ്ടി അഥർവ ഭോസ്ലെ അഞ്ച് വിക്കറ്റ് വീഴ്ത്തി.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]