
കൊച്ചി: ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരസുന്ദരിയാണ് മേഘ്ന വിന്‍സെന്റ്. നാല് വര്‍ഷത്തോളം ഈയൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടി വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും മാറുന്നത്. വിചാരിച്ചത് പോലെ ദാമ്പത്യ ജീവിതം വിജയിക്കാതെ വന്നതോടെ നടി വിവാഹമോചിതയാവുകയും ചെയ്തു. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്ന തന്റേതായ കഴിവ് തെളിയിച്ചിരുന്നു. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും പ്രേക്ഷകർക്ക് മുന്നിൽ ഏറെ സജീവയായിരുന്നു. ഹൃദയം എന്ന സീരിയലിലാണ് നടിയിപ്പോൾ അഭിനയിക്കുന്നത്.
ഇപ്പോഴിതാ താൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ പങ്കുവെക്കുകയാണ് താരം. ഹൃദയം സീരിയലിലെയാണ് രംഗം. വിയർത്ത് കുളിച്ചിരിക്കുകയാണ് താരം. ‘എന്റെ കോലം കണ്ട് ആരും പേടിക്കണ്ട, ഷൂട്ടിനു വേണ്ടി വിയർത്ത് കുളിച്ചിരിക്കുകയാണ്. ശരത്തിനെ വെട്ടുന്നതാണ് സീക്വൻസ്. ആദ്യം ഒറിജിനൽ കത്തി തന്നു, പക്ഷേ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാസ്റ്റ് ഒരു ഡമ്മി ചെയ്ത് തന്നു’. ഒറ്റ വീശിനു തന്നെ അതെ ഒടിഞ്ഞു പോയെന്നും പിന്നെ ചേർത്ത് വെച്ച് ഒട്ടിച്ച് ആണ് സീൻ എടുത്തതെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഫൈനൽ ഷൂട്ടും കാണിച്ചാണ് മേഘ്ന വീഡിയോ അവസാനിപ്പിക്കുന്നത്.
സീരിയലിന്റെ ഇതേ രംഗം ടെലികാസ്റ്റിൽ കണ്ട നിരവധിപ്പേരാണ് കമന്റുമായെത്തിയത്. നല്ല ഒറിജിനാലിറ്റി ആയിരുന്നെന്നും ഡമ്മി കത്തിയായി തോന്നിയില്ലെന്ന് പലരും പറയുന്നു. മികച്ച പ്രകടനമാണ് മേഘ്ന നടത്തിയതെന്നും ആരാധകർ പറയുന്നുണ്ട്.
View this post on Instagram
സീരിയലിന് പുറമേ യൂട്യൂബ് വ്ലോഗിങ്ങിലൂടെയും മേഘ്ന പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. വീട്ടു വിശേഷം, പാചകം, സീരിയൽ വിശേഷങ്ങൾ തുടങ്ങിയവ പങ്കുവെച്ചുകൊണ്ടുള്ള കിടിലന്‍ വ്ളോഗുമായിട്ടാണ് നടി എത്താറുള്ളത്. ലക്ഷക്കണക്കിന് ആരാധകരാണ് മേഘ്നയെ യൂട്യൂബിൽ പിന്തുടരുന്നത്.
‘അങ്ങനെ നന്ദു എന്നെ പൂര്‍ണമായിട്ടും കെട്ടി’, സന്തോഷം പങ്കുവച്ച് ഐശ്വര്യയും ഋഷിയും
ചുവപ്പഴകിൽ ബോൾഡായി പാർവതി കൃഷ്ണ; ചിത്രങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]