
.news-body p a {width: auto;float: none;}
ലക്നൗ: കള്ളനോട്ട് അച്ചടി കേന്ദ്രം നടത്തുകയും വ്യാജനോട്ടുകൾ വിതരണം ചെയ്യുകയും ചെയ്ത രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സോൻബദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപ മൂല്യമുള്ള വ്യാജനോട്ടുകളാണ് പ്രതികൾ വിതരണം ചെയ്തത്.
സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. പത്തുരൂപയുടെ സ്റ്റാമ്പ് പേപ്പറിൽ കമ്പ്യൂട്ടർ പ്രിന്റർ ഉപയോഗിച്ച് പ്രതികൾ 500 രൂപയുടെ വ്യാജനോട്ടുകൾ നിർമിക്കുകയായിരുന്നു. മിർസാപൂരിൽ നിന്നാണ് സ്റ്റാമ്പ് പേപ്പറുകൾ വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറാണ് ഉണ്ടായിരുന്നത്. സോൻബദ്രയിലെ രാംഘട്ട് മാർക്കറ്റിൽ പതിനായിരം രൂപയുടെ കള്ളനോട്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിലായത്. 500 രൂപയുടെ 20 നോട്ടുകളാണ് പിടിച്ചെടുത്തത്. കറൻസി നോട്ടുകളെക്കുറിച്ച് വിശദമായി അറിയാത്ത ഒരാൾക്ക് തിരിച്ചറിയാനാവാത്ത വിധമുള്ള വ്യാജനോട്ടുകളാണ് പ്രതികളുടെ പക്കലുണ്ടായിരുന്നതെന്ന് എഎസ്പി കാലു സിംഗ് പറഞ്ഞു. കുപ്പിവെള്ളത്തിന്റെ പരസ്യം പ്രിന്റ് ചെയ്യുന്ന തൊഴിലാണ് പ്രതികൾ ചെയ്തിരുന്നത്. യുട്യൂബിന്റെ സഹായത്തോടെയാണ് പ്രതികൾ വ്യാജനോട്ടുകൾ നിർമിക്കാൻ പഠിച്ചതെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കള്ളനോട്ടിന് പുറമെ ഒരു ആൾട്ടോ കാർ, പ്രിന്റർ, ലാപ്ടോപ്പ്, 27 സ്റ്റാമ്പ് പേപ്പുറകൾ എന്നിവയും പ്രതികളുടെ പക്കൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.