
ലാഹോർ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. അൻപതിലേറെ പേർക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരം ആണ്. ക്വറ്റ റെയിൽവേ സ്റ്റേഷനിലായിരുന്നു ഉഗ്ര സ്ഫോടനം. പെഷവാറിലേക്കുള്ള എക്സ്പ്രസ് ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്ഫോടനം എന്നതിനാൽ കൊല്ലപ്പെട്ടവരിൽ ഏറെയും യാത്രക്കാരാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്ഫോടനം ആണെന്ന് സംശയമുണ്ട്. പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ നിരവധി സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ. നേരത്തെയും പലതവണ ക്വറ്റയിൽ ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]