
മലപ്പുറം: മലപ്പുറം ചങ്കുവെട്ടിയില്‍ ഓടിക്കൊണ്ട് ഇരിക്കുന്നതിനിടെ ലോറിയുടെ ക്യാമ്പിൻ വേർപ്പെട്ടു. ലോറിയിൽ നിന്ന് ചാടി ഇറങ്ങി ഡ്രൈവർ രക്ഷപ്പെട്ടു.
പിന്നാലെ ഡ്രൈവർ ഇല്ലാതെ ഓടിയ ലോറി സമീപത്തെ മതിലിൽ ഇടിച്ചു. വീണ്ടും ലോറി പിന്നിലേക്ക് നീങ്ങിയെങ്കിലും സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ മനോജ് ലോറിയില്‍ ചാടി കയറി ബ്രേക്ക് അമർത്തി ലോറി നിയന്ത്രിച്ചു.
ഇന്നലെ രാവിലെയുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പറമ്പിലങ്ങാടി ഭാഗത്തെ സ്ഥാപനത്തിൽ സർവ്വീസിനു നൽകിയ പാർസൽ ലോറി തിരികെ കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്.
സുരക്ഷാ ജീവനക്കാരനായ മനോജിന്റെ അവസരോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]