
.news-body p a {width: auto;float: none;} വയനാട്: വാവര് സ്വാമിക്കെതിരെ വിവാദ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അത് വഖഫ് ആണെന്ന് പറഞ്ഞ് വരുമെന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്.
വയനാട് കമ്പളക്കാട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വിവാദ പരാമർശം. ‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ, അവിടെ ഒരു ചങ്ങായി ഇരിപ്പുണ്ട്.
അയ്യപ്പന് താഴെ. അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിൽ.
പതിനെട്ട് പടിയുടെ അടിയിൽ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്.
ഈ വാവര് ഞാനിത് വഖഫിന് കൊടുത്തതെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും.
അനുവദിക്കണോ? ഇവിടെയുള്ള ക്രിസ്ത്യാനുകളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി, നാളെ അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാ് വഖഫ് ഭേദഗതി കൊണ്ടുവന്നത്.
‘- ഗോപാലകൃഷ്ണൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]