
.news-body p a {width: auto;float: none;} കർണാടകയിലെ കുടക് വളരെ മനോഹരമായ ഒരു സ്ഥലമാണ്. അതിനാൽ തന്നെ കേരളത്തിൽ നിന്ന് നിരവധി വിനോദസഞ്ചാരികൾ അവിടേക്ക് പോകാറുണ്ട്.
കുടകിൽ എവിടെ നോക്കിയാലും കാപ്പി തോട്ടങ്ങളാണ്. അതിനാൽ ഓരോ തോട്ടങ്ങളോട് ചേർന്നും കാപ്പിക്കുരു സൂക്ഷിച്ചിരുന്ന മുറിയുണ്ടാകും.
അത്തരത്തിൽ നവീൻ എന്നയാളുടെ കാപ്പിത്തോട്ടത്തിന് സമീപമുണ്ടായ സംഭവമാണ് ഇന്നത്തെ സ്നേക്ക് മാസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. സന്ധ്യയോടെ കാപ്പിക്കുരു സൂക്ഷിക്കുന്ന മുറി പണിക്കാരൻ പൂട്ടാൻ എത്തി.
അവിടെ ഒരു വലിയ പാമ്പിനെ കണ്ട് ഭയന്ന പണിക്കാരൻ ഉടൻതന്നെ ഉടമയായ നവീനെ വിവരം അറിയിച്ചു. നവീൻ കർണാടകയിലെ പ്രമുഖ സ്നേക്ക് റെസ്ക്യുവർ ആയ നവീൻ റാക്കിയെ വിളിച്ചു.
രാത്രിയോടെ നവീൻ റാക്കി സ്ഥലത്തെത്തി. ഒപ്പം വാവാ സുരേഷും ഉണ്ടായിരുന്നു.
ഇവർ നടത്തിയ തെരച്ചിലിൽ ഒരു വലിയ മൂർഖൻ പാമ്പിനെ ലഭിച്ചു. ഇത്രയും വലിയ മൂർഖനെ കേരളത്തിൽ കിട്ടില്ലെന്നാണ് വാവാ സുരേഷ് പറഞ്ഞത്.
നിങ്ങൾ കർണാടകക്കാർ ഇതിന് എന്ത് ഭക്ഷണമാണ് നൽകുന്നതെന്നും തമാശ രൂപേണ അദ്ദേഹം ചോദിച്ചു. മൂർഖനെ നാഗര ഹൗ എന്നാണ് കർണാടകത്തിൽ പറയുന്നത്.
കാപ്പിക്കുരുകൾക്ക് മുകളിലൂടെ മൂർഖൻ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കാണേണ്ട കാഴ്ച തന്നെയാണ്.
ഒടുവിൽ ഇരുവരും ചേർന്ന് പാമ്പിനെ ഒരു ചാക്കിലാക്കി. കാണുക മൂർഖൻ പാമ്പിനെ പിടികൂടിയ വിശഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]