
.news-body p a {width: auto;float: none;}
അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങളുമായി യുവനടി സാനിയ അയ്യപ്പൻ. ‘സ്വപ്നം സാക്ഷാത്കരിക്കുന്നു… ഒടുവിൽ സുവർണ ക്ഷേത്രത്തിന്റെ ഭംഗിയും സമാധാനവും അനുഭവിച്ചു” എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സാനിയ കുറിച്ചത്.
യാത്രാപ്രിയ കൂടിയാണ് സാനിയ. ബാലതാരമായി സിനിമയിൽ എത്തിയ സാനിയ അയ്യപ്പൻ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി, ലൂസിഫർ, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനിൽ സാനിയ അഭിനയിക്കുന്നുണ്ട്.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ എത്തിയ സാറ്റർഡേ നൈറ്റ്സ് ആണ് സാനിയയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. നിവിൻപോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തിയത്. തമിഴിലും നായികയായി സാനിയ സാന്നിദ്ധ്യം അറിയിച്ചു.