
.news-body p a {width: auto;float: none;} മലയാളികൾ എന്നും സ്നേഹത്തോടെ ഓർക്കുന്ന വ്യവസായികളിൽ ഒരാളാണ് എംഎ യൂസഫലി. എല്ലാവരോടും ഒരേ പോലെ ഇടപഴകുന്ന യൂസഫലി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.
കേരളത്തിലും വിദേശത്തും വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ മിക്ക സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത് കൂടുതലും മലയാളികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ തന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് ആരാണെന്ന് വെളിപ്പെടുത്തുകയാണ് യൂസഫലി.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടെ സ്വന്തം നാടായ നാട്ടികയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചോദിച്ച ചോദ്യത്തിനാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറയുന്നത്. യൂസഫലിയുടെ വാക്കുകളിലേക്ക്…
കമ്പനിയുടെ ഐപിഒയുടെ ബുക്ക് ഇന്നലത്തോടെ ക്ലോസ് ചെയ്തു.
നാളെയും മറ്റന്നാളും അതിന്റെ അലോക്കേഷൻ അവസാനിക്കും. വ്യാഴാഴ്ചയോടെ പ്രധാനപ്പെട്ട
ജോലികൾ എല്ലാം പൂർത്തിയാകും. 14ാം തീയതി ആദ്യത്തെ ബെൽ റിംഗ് ചെയ്യും.
അത് കഴിഞ്ഞാൽ ഞാൻ ആദ്യം പോകുന്നത് മക്കയിലേക്കാണ്. അവിടെ വച്ച് ഉമ്ര നിർവഹിച്ചതിന് ശേഷം എന്റെ വിമാനം നേരെ കൊച്ചിയിലേക്കാണ് പോകുന്നത്.
ഒരു ദിവസത്തിന് വേണ്ടിയാണ്. എന്തിന് വേണ്ടിയാണ് ഞാൻ പോകുന്നത്? നാട്ടികയിലേക്ക് പോയി എന്റെ പിതാവിന്റെയും മാതാവിന്റെയും കബറിൽ പ്രാർത്ഥിക്കാൻ.
ആ മൂല്യം നമ്മുടെ മനസിലും ശരീരത്തിലും എപ്പോഴും സൂക്ഷിക്കുക. അവിടെ പോയി അവർക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടാണ് ഞാൻ ഞായറാഴ്ച ഇവിടേക്ക് മടങ്ങിവരിക.
അതുകൊണ്ട് നാട്ടിക ഇപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട്. കേരളം ഇപ്പോഴും ഹൃദയത്തിലുണ്ട്.
എന്നെ ഏറ്റവും കൂടുതൽ ചീത്ത പറയുന്നത് കേരളത്തിലുള്ളവരാണ്. ഓരോ യൂട്യൂബർമാരെ പോലെയുള്ളവർ ഇല്ലാത്ത കാര്യം പറഞ്ഞ് വെറുതെ ചീത്ത പറയുകയാണ്.
കേരളത്തിൽ നിന്ന് മാത്രമേ ഉള്ളൂ. ഞാൻ ഇപ്പോൾ അടുത്ത് കുവൈത്തിൽ ചെന്നപ്പോൾ അവിടുത്തെ രാജാവ് എന്ത് സ്വീകരണമാണ് എനിക്ക് നൽകിയത്.
അദ്ദേഹം 25ഓളം പാക്കറ്റ് സ്വീറ്റ്സാണ് എനിക്ക് കൊടുത്തയച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]