
.news-body p a {width: auto;float: none;} മലപ്പുറം: നിയന്ത്രണം വിട്ട കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു.
തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (ഏഴ്) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45ഓടെ തിരൂർ തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
മതിലിനും കാറിനും ഇടയിൽ കുടുങ്ങിയ കുട്ടിക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യം ഇന്നലെ പുറത്തുവന്നിരുന്നു.
രാവിലെ റഓഡിന് വലതുവശം ചേർന്ന് സ്കൂളിലേക്ക് പോവുകയായിരുന്ന റിക്സാനെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട
ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ച് നിന്നു. കുട്ടി മതിലിനും കാറിനും ഇടയിൽ കുടുങ്ങിപ്പോയി.
തുടർന്ന്, നാട്ടുകാർ ചേർന്ന് കാർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിക്സാനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]