
.news-body p a {width: auto;float: none;}
കണ്ണൂർ: എഡിഎമ്മിന്റെ ആത്മഹത്യയിൽ പാർട്ടിയിൽ തരംതാഴ്ത്തിയ നടപടിയിൽ കടുത്ത അതൃപ്തി അറിയിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ലെന്നാണ് ദിവ്യയുടെ വാദം.
തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും ദിവ്യക്ക് പരാതിയുണ്ട്. ഫോണിൽ സംസാരിച്ച നേതാക്കളെ ദിവ്യ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ റിമാൻഡിൽ കഴിയവേയാണ് ദിവ്യയെ സിപിഎമ്മിന്റെ എല്ലാ ചുമതലങ്ങളിൽ നിന്ന് നീക്കിയത്.
സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് പിപി ദിവ്യയെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചത്. കഴിഞ്ഞദിവസം രാത്രി ഓൺലെെനായി ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് അംഗീകാരം നൽകുകയായിരുന്നു. പിപി ദിവ്യയുടെ നടപടി ഗുരുതര വീഴ്ചയാണെന്ന് യോഗം വിലയിരുത്തി. താമസിക്കുന്ന സ്ഥലമായ ഇരിണാവ് ലോക്കൽ കമ്മിറ്റിയിലെ ഇരിണാവ് ഡാം ബ്രാഞ്ചംഗമായാണ് ദിവ്യയെ തരംതാഴ്ത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേയ്ക്കാണ് തരംതാഴ്ത്തിയത്. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേയ്ക്കുള്ള തരംതാഴ്ത്തൽ.
ദിവ്യ സിപിഎം കേഡറാണ്. ദിവ്യയ്ക്ക് ഒരു തെറ്റുപറ്റി. ആ തെറ്റ് തിരുത്തി മുന്നോട്ടുപോകും. തുടക്കം തൊട്ടേ എഡിഎമ്മിന്റെ കുടുംബത്തിനൊപ്പമാണെന്ന നിലപാട് സിപിഎം സ്വീകരിച്ചിരുന്നു. കോടതിയിൽ എഡിഎമ്മിനെതിരെ പറയുന്നത് ദിവ്യയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് പാർട്ടി നിലപാടല്ല. ദിവ്യയുടെ അടുത്ത് ഇനിയും പാർട്ടി നേതാക്കൾ പോകും. അവർ ഇപ്പോഴും പാർട്ടി കേഡർ തന്നെയാണ് എന്നായിരുന്നു ദിവ്യക്കെതിരായ നടപടിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരണം.