
.news-body p a {width: auto;float: none;}
ക്വാലാലംപൂർ : വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യത്തെ ആഗോള വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി നാളെ ക്വാലാലംപൂരിൽ ഉദ്ഘാടനം ചെയ്യും. മരിയ ഉമ്മൻ ചാണ്ടി മുഖ്യാതിഥി ആകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250ലേറെ പ്രതിനിധികൾ പങ്കെടുക്കും. വിവിധ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ അവാർഡ് നൽകി ആദരിക്കും. സെമിനാർ, കലാ സന്ധ്യ എന്നിവയും ഉണ്ടായിരിക്കും. വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം ചെയർപേഴ്സൺ എസ്തർ ഐസക്ക്, പ്രസിഡന്റ് സലീന മോഹൻ, സെക്രട്ടറി റാണി ലിജേഷ്, ഗീത രമേശ്, ലിനു തോമസ് എന്നിവർ നേതൃത്വം നൽകും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, ചെയർമാൻ ജോണി കുരുവിള, ട്രഷറർ ഷാജി മാത്യു, സെക്രട്ടറി അഡ്വ. ശിവൻ മഠത്തിൽ, ജോയിൻ സെക്രട്ടറി കെ. വിജയചന്ദ്രൻ, ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ, രക്ഷാധികാരി ഡോ. ബാബു സ്റ്റീഫൻ തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ. പ്രമുഖ ശിശുരോഗ വിദഗ്ദ്ധയായിരുന്ന ഡോ. റെബേക്കാ ജോർജിനുള്ള മരണനന്തര ബഹുമതി “പ്രൈഡ് ഒഫ് കേരള ഇൻ മലേഷ്യ” കുടുംബത്തിന് കൈമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]