
രാവണപ്രഭു എന്ന സിനിമയിൽ മുണ്ടക്കല്‍ ശേഖരന് എന്ന കഥാപാത്രമായി എത്തി മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി. ജപ്പാനിൽ വച്ചായിരുന്നു ധനൂഷിന്റെ വിവാഹം. അക്ഷയയാണ് വധു. മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച ആളാണ് ധനൂഷ്. മകന് വേണ്ടി അമ്മയായിരുന്നു അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്.
വിവാഹ വേളയിൽ വളരെയധികം വികാരഭരിതനായ നെപ്പോളിയന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങിൽ കാര്‍ത്തി, ശരത്കുമാര്, രാധിക, സുഹാസിനി, കൊറിയോഗ്രാഫർ കല മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു. ശിവ കാർത്തികേയൻ വീഡിയോ കോളിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു.
Father is someone you look up to, no matter how tall you grow ❤️
Napoleon’s son wedding 🎉pic.twitter.com/a8kcBRg2dC
— Studio Flicks (@StudioFlicks) November 8, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]