
നിരവധി പോഷകഗുണങ്ങൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡൻറുകൾ അടങ്ങിയ കറുവപ്പട്ട ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് കറുവപ്പട്ട.
കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് ഉപാപചയ പ്രക്രിയ മെച്ചപ്പെടുത്തുകയും കലോറി കൂടുതൽ കാര്യക്ഷമമായി പുറന്തള്ളാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
പ്രതിദിനം കുറഞ്ഞത് 3 ഗ്രാം കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തിലും ബിഎംഐയിലും ഗണ്യമായ കുറവുണ്ടാക്കുമെന്ന് ഫുഡ് ബയോകെമിസ്ട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള താൽപര്യം കുറച്ച് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ തിളപ്പിക്കുക. തണുപ്പിച്ച ശേഷമോ അല്ലാതെ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയം വർധിപ്പിക്കാനും ഇത് സഹായിക്കും.
കറുവപ്പട്ട ഓട്സിനൊപ്പം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ചെയ്യുന്നതിനും ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. കറുവാപ്പട്ട മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അത് കൊണ്ട് തന്നെ ഓട്സും കറുവപ്പട്ടയും ഒരുമിച്ച് കഴിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
മറ്റൊന്ന്, കറുവപ്പട്ട പൊടിച്ച് സ്മൂത്തികളിലോ അല്ലാതെയോ കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. അധിക കിലോ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് തെെര്. തൈരിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാലഡിനൊപ്പം തെെരിൽ ചേർത്തോ കറുവപ്പട്ട കഴിക്കാവുന്നതാണ്.
ചർമ്മത്തെ സംരക്ഷിക്കാൻ ദീപിക പദുക്കോണിന്റെ സ്പെഷ്യൽ ബീറ്റ്റൂട്ട് ജ്യൂസ് ; റെസിപ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]