
അഭിനേത്രിയ്ക്ക് ഒപ്പം മോഡലും ചാനൽ ഷോകളിൽ അവതാരകയുമാണ് പാർവതി ആർ കൃഷ്ണ. മലയാളം സീരിയലുകളിലും ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സജീവമാണ് പാർവതി. പത്തനംതിട്ട കോന്നി സ്വദേശിയായ താരം ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അമ്മമാനസം, ഈശ്വരൻ സാക്ഷി തുടങ്ങിയ പരമ്പരകളാണ് കുടുംബപ്രേക്ഷകര്‍ക്കിടയിൽ താരത്തെ ഏറെ സ്വീകാര്യയാക്കിയത്. നിരവധി പരമ്പരകളിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരം ഇൻസ്റ്റഗ്രാം പേജിലും യുട്യൂബിലുമെല്ലാം സജീവമാണ്.
പ്രസവശേഷം ശരീര ഭാരം കുറച്ച് പാർവതി നടത്തിയ മേക്കോവറും വൈറലായിരുന്നു. ഇപ്പോഴിതാ കുറെ അടിപൊളി ചിത്രങ്ങൾ ആരാധകർക്ക് മുന്നിൽ പങ്കിട്ടിരിക്കുകയാണ് താരം. തുടക്കത്തിൽ കാൻഡിഡ് ആണെന്ന് തോന്നുന്നെങ്കിലും പിന്നീടുള്ള ചിത്രങ്ങൾ താരം പോസ് ചെയ്യുന്നതായി കാണാം. മോഡേൺ ലുക്കിൽ ചുവപ്പ് ഷർട്ടും ജീൻസും ധരിച്ചുള്ളതാണ് ചിത്രങ്ങൾ. ചിത്രങ്ങൾക്ക് നന്ദി എന്നാണ് ഫാഷൻ, കാൻഡിഡ് ഫോട്ടോഗ്രാഫർ ആയ ജിയോ ജോമിയെ ടാഗ് ചെയ്ത് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. ചിത്രങ്ങളെല്ലാം ഒന്നിനൊന്നു മികച്ചതെന്നാണ് ആരാധകരുടെയും അഭിപ്രായം.
മിനി സ്ക്രീനിൽ അവതാരികയായി തിളങ്ങുമ്പോൾ ബിഗ്ഗ് സ്ക്രനിൽ അഭിനയത്രിയായി എത്താറുണ്ട് പാര്‍വതി. ഏതു മേഖലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ടെലിവിഷൻ രംഗത്തൂടെയാണ് നടി തന്റെ കരിയർ തുടങ്ങുന്നത്. ആദ്യം അവതാരികയായിരുന്ന പാർവതി പിന്നീട് അഭിനയത്തിലേക്ക് വരികയായിരുന്നു.
View this post on Instagram
സോഷ്യൽ മീഡിയയിലൂടെ വളരെയധികം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഒരു ഡാൻസ് റീൽ പോസ്റ്റ് ചെയ്തതിന് ഏറെ പഴികേട്ടു. വയറ്റിലുള്ള കുഞ്ഞിനെ അപകടപ്പെടുത്താൻ വേണ്ടിയാണ് അങ്ങനെ ഡാൻസ് ചെയ്തതെന്നടക്കം ചിലർ കമന്റ് ചെയ്തു. അന്ന് ഒരുപാട് കരഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നേരെ വരുന്ന എല്ലാ സോഷ്യൽ മീഡിയ നെഗറ്റീവ് കമന്റുകൾക്കും മറുപടി പറയാൻ ശ്രമിക്കാറുണ്ട്. പക്ഷേ ചിലപ്പോഴൊക്കെ സ്വയം തകർന്നുപോയിട്ടുമുണ്ടെന്നും പാർവതി ആർ കൃഷ്ണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]