കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
Read Also: ബസിന് തീപിടിച്ച് രണ്ടു പേർ മരിച്ചു; തീപിടിത്തമുണ്ടായത് ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക പോയ ബസിന്
മലപ്പുറം തലപ്പാറ സ്വദേശി അസ്ലം, മലപ്പുറം വേങ്ങര സ്വദേശി അർഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ ഡിഗ്രി വിദ്യാർത്ഥികളാണ്.
ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മൂവരെയും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്.
Story Highlights: Bike accident; 2 students died
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]